Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈനിലെ അടിച്ചമര്‍ത്തലിനെതിരെ യു.എസ് സെനറ്റ് അംഗങ്ങള്‍

മനാമ: ജനതക്കെതിരെയുള്ള അക്രമാസക്തവും വ്യവസ്ഥാപിതവുമായി അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുന്നതിന് ബഹ്‌റൈന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് യു.എസ് കോണ്‍ഗ്രസിലെ ഇരുവിഭാഗം സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു.

ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ പ്രശ്‌നപൂര്‍ണമായ മനുഷ്യാവകാശ രേഖകളില്‍ ഞങ്ങളുടെ ആശങ്ക ഉയര്‍ത്തുന്നതിനും, ഞങ്ങളുടെ പ്രധാന സഖ്യക്ഷിയും പങ്കാളിയുമായി ഈ പ്രശ്‌നം അവസാനിപ്പിക്കുന്നതിന് താങ്കളുടെ ഭരണകൂടത്തിന്റെ ഇടപെടല്‍ നന്നായി മനസ്സിലാക്കാനും ഞങ്ങള്‍ എഴുതുന്നു -യു.എസ് സെനറ്റ് അംഗങ്ങള്‍ കത്തില്‍ വ്യക്തമാക്കി.

രാജഭരണത്തിനെതിരായ ജനകീയ വിപ്ലവത്തെ തുടര്‍ന്ന് പ്രതിഷേധക്കാരെയും മാധ്യമപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും തടവിലാക്കിയ ഗള്‍ഫ് രാഷ്ട്രത്തിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ വിഭാഗങ്ങള്‍ വിമര്‍ശിച്ചു. യു.എസ് സൈനിക സഖ്യകക്ഷിയായ ബഹ്‌റൈന്‍ 2011ലെ ജനകീയ വിപ്ലവത്തെ സൗദിയുടെ സഹായത്തോടെ അടിച്ചമര്‍ത്തി. ശേഷം, ബഹ്‌റൈന്‍ ഭരണകൂടം രാഷ്ട്രീയ എതിര്‍വിഭാഗത്തെ നിരോധിക്കുകയും സ്വതന്ത്ര മാധ്യമങ്ങളെ അടച്ചുപൂട്ടുകയും ചെയ്തു.

റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍കോ റൂബിയോയും ഡെമോക്രാറ്റിക് സെനറ്റര്‍മാരായ റോണ്‍ വൈഡന്‍, പാട്രിക് ലേഹി, ബെര്‍മി സാന്‍ഡേഴ്‌സ്, ഷെറോഡ് ബ്രൗണ്‍, ടമ്മി ബാല്‍ഡിന്‍, ജെഫ് മെര്‍ക്ലിയുമാണ് ബ്ലിങ്കന് അയച്ച കത്തില്‍ ഒപ്പുവെച്ചത്.

 

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles