Current Date

Search
Close this search box.
Search
Close this search box.

ബി.ഡി.എസിനെതിരെയുള്ള നിയമനിര്‍മാണം ഭരണഘടന വിരുദ്ധമെന്ന് യു.എസ് സെനറ്റര്‍

അങ്കാറ: ഇസ്രായേല്‍ വിരുദ്ധ സംഘടനയായ ബി.ഡി.എസി(ബോയ്‌കോട്,ഡിവസ്റ്റ്‌മെന്റ്,സാങ്ഷന്‍സ്)നെതിരെ നിയമനിര്‍മാണം നടത്താനൊരുങ്ങുന്ന യു.എസ് കോണ്‍ഗ്രസിനെ എതിര്‍ത്ത് പ്രമുഖ സെനറ്റര്‍ ഡിയാന്‍ ഫെയ്ന്‍സ്റ്റെയ്ന്‍ രംഗത്തെത്തി.ബി.ഡി.എസിനെ എതിര്‍ക്കുന്ന ആക്റ്റ് സെനറ്റംഗമായ മാര്‍കോ റൂബിയോ ആണ് അവതരിപ്പിച്ചത്.

ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്ന വ്യക്തികളുമായി കമ്പനികളുമായും സംഘടനകളുമായി പ്രാദേശിക സര്‍ക്കാരുകളും സ്റ്റേറ്റും സഹകരിക്കേണ്ട എന്നായിരുന്നു അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്. യു.എസിന്റെ പശ്ചിമേഷ്യന്‍ നയത്തിന്റെ ഭാഗമായിട്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. ഈ സമയമാണ് ഫെയ്ന്‍സ്റ്റെയിന്‍ ഇതിനെതിരെ രംഗത്തു വന്നത്. ജനുവരി മൂന്നിന് ആരംഭിച്ച പുതിയ യു.എസ് കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍സ് ആണ് പശ്ചിമേഷ്യന്‍ പോളിസി ബില്‍ ചര്‍ച്ചക്കായി കൊണ്ടുവന്നത്.

Related Articles