Current Date

Search
Close this search box.
Search
Close this search box.

വെനസ്വേലയിലേക്കുള്ള ഇറാന്റെ വാതക ടാങ്കറുകള്‍ യു.എസ് പിടിച്ചെടുത്തു

തെഹ്‌റാന്‍: വെനസ്വേലയിലേക്ക് പുറപ്പെട്ട ഇറാന്റെ നാല് വാതക ടാങ്കര്‍ കാര്‍ഗോ യു.എസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. അതേസമയം, കപ്പല്‍ പിടിച്ചെടുക്കാന്‍ സൈനിക ശക്തി ഉപയോഗിച്ചിട്ടില്ലെന്നും കാര്‍ഗോ കണ്ടുകെട്ടിയിട്ടില്ലെന്നും മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കപ്പലിന്റെ ഉടമകളെയും ഉദ്യോഗസ്ഥരെയും ക്യാപ്റ്റന്‍മാരെയും ഭീഷണിപ്പെടുത്തി കപ്പല്‍ ഉപരോധിക്കുകയാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. കാര്‍ഗോ യു.എസിന് കൈമാറാന്‍ നിര്‍ബന്ധിപ്പിക്കുകയും ചെയ്തു.

1.1 മില്യണ്‍ ബാരല്‍ വാതകവുമായി ഇറാനില്‍ നിന്നും വെനസ്വേലയിലേക്ക് പുറപ്പെട്ട നാല് കപ്പലുകളാണ് പിടിച്ചെടുത്തത്. കപ്പലുകള്‍ തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ എത്തിയിട്ടില്ലെന്നും കപ്പല്‍ കാണ്മാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നയതന്ത്ര,ജുഡീഷ്യറി കുറ്റകൃത്യം നടന്നോ എന്നത് സംബന്ധിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നാണ് ഇരു രാഷ്ട്ര നേതാക്കളുടെയും അധികൃതര്‍ അറിയിച്ചത്. അസോസിയേറ്റഡ് പ്രസിനെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

Related Articles