Current Date

Search
Close this search box.
Search
Close this search box.

എഫ്-35 ഇടപാടിനെ യു.എസ് എതിര്‍ക്കുന്നത് കവര്‍ച്ചക്ക് തുല്ല്യമാണ്: ഉര്‍ദുഗാന്‍

അങ്കാറ: തുര്‍ക്കിയും റഷ്യയും തമ്മിലുണ്ടാക്കിയ എഫ്-35 യുദ്ധ വിമാനങ്ങളുടെ ഇടപാട് നിഷേധിക്കുന്ന യു.എസിന്റെ നിലപാട് കൊള്ളയാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് ഒരു ഉപഭോക്താവുണ്ടാവുകയും ആ ഉപഭോക്താവ് കൃത്യമായി പേയ്‌മെന്റ് നല്‍കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് എങ്ങിനെയാണ് അവര്‍ക്ക് സാധനങ്ങള്‍ നല്‍കാതിരിക്കാന്‍ കഴിയുക?.’ ഇതിനെ പറയുന്ന പേരാണ് കവര്‍ച്ച എന്നത്. അമേരിക്കയെ ഉദ്ദേശിച്ചാണ് ഉര്‍ദുഗാന്‍ ഇങ്ങനെ പ്രതികരിച്ചത്. വ്യാഴാഴ്ച തുര്‍ക്കിയിലെ നാഷണല്‍ ഹുര്‍റിയത്ത് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യയില്‍ നിന്ന് എഫ് 35 മിസൈലുകള്‍ വാങ്ങാനായി തുര്‍ക്കി നേരത്തെ തന്നെ കരാറിലേര്‍പ്പെട്ടിരുന്നു. കരാറുമായി തുര്‍ക്കി മുന്നോട്ടു പോകുകയും ചെയ്തു. എന്നാല്‍ ആദ്യം മുതല്‍ക്കേ കരാറിനെ എതിര്‍ത്ത് ട്രംപ് രംഗത്തു വന്നിരുന്നു. കരാറില്‍ നിന്ന് പിന്മാറാന്‍ തുര്‍ക്കിയോട് ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനോടകം 1.4 ബില്യണ്‍ ഡോളര്‍ തുര്‍ക്കി നല്‍കിയിട്ടുണ്ട്. നാല് യുദ്ധ വിമാനങ്ങള്‍ റഷ്യ തുര്‍ക്കിക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ മുന്നോടിയായി തുര്‍ക്കിയുടെ വൈമാനികര്‍ പരിശീലനത്തിനായി യു.എസിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്. ഈ വിമാനങ്ങളില്‍ ചിലത് യു.എസിലാണുള്ളത്. ഇരു വിഭാഗവും തമ്മിലുള്ള വാഗ്വാദങ്ങള്‍ക്കിടെ വൈമാനികര്‍ക്കുള്ള പരിശീലനം നിര്‍ത്തി വെച്ചിരിക്കുകയാണ്.

Related Articles