Current Date

Search
Close this search box.
Search
Close this search box.

പൈപ്‌ലൈന്‍ ആക്രമണത്തിന്റെ ഉത്ഭവം ഇറാഖില്‍ നിന്ന്: യു.എസ്

ബാഗ്ദാദ്: പശ്ചിമേഷ്യന്‍ കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്കും പൈപ്‌ലൈനുകള്‍ക്കും നേരെ നടന്ന ആക്രമണങ്ങളുടെ ഉത്ഭവം ഇറാഖില്‍ നിന്നാണെന്ന് അമേരിക്ക. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് കഴിഞ്ഞ ദിവസം യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മേയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് യു.എസിന്റെ വാദം. അതേസമയം, ആരോപണത്തെ ഇറാഖ് നിഷേധിച്ചു. വാദത്തെ ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിടണമെന്നും ഇറാഖ് യു.എസ് അധികൃതരോട് ആവശ്യപ്പെട്ടു. മേയില്‍ സൗദി എണ്ണ പൈപ്‌ലൈനുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ ഉത്ഭവം ഇറാഖില്‍ നിന്നാണെന്നും യെമനില്‍ നിന്നല്ല എന്നുമാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ പിന്തുണയുള്ള സായുധ സൈന്യമാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നുണ്ട്.

Related Articles