Current Date

Search
Close this search box.
Search
Close this search box.

യമന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് സൗദിയും യു.എസും

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദുമായി വ്യാഴാഴ്ച സംഭാഷണം നടത്തി. അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ് ആദ്യമായാണ് ജോ ബൈഡന്‍ സൗദി രാജാവുമായി സംഭാഷണം നടത്തുന്നത്. 2018ല്‍ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട യു.എസ് റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കുകയാണ്.

ഇറാന്റെ ഭീഷണിയില്‍ നിന്ന് സൗദിക്ക് സുരക്ഷ ഉറപ്പുനല്‍കാന്‍ സൗദി പ്രതിജ്ഞാബദ്ധമാണെന്ന് ബൈഡന്‍ വ്യക്തമാക്കി. യമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി പുതിയ നയതന്ത്ര ശ്രമങ്ങള്‍ ചര്‍ച്ച ചെയ്തതായും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസാതവനയില്‍ പറയുന്നു.

Related Articles