Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഉപരോധത്തില്‍ തകരുന്ന ജീവിതം; പരാതിയുമായി ഇറാന്‍

തെഹ്‌റാന്‍: വര്‍ഷങ്ങളായുള്ള അമേരിക്കയുടെ ഉപരോധം മൂലം ജനജീവിതം ദുഷ്‌കരമാകുന്നുവെന്ന പരാതിയുമായി ഇറാന്‍. ഐക്യരാഷ്ട്രസഭക്കു മുന്‍പിലാണ് ഇറാന്‍ പരാതി ഉന്നയിച്ചത്. യു.എസ് ഉപരോധം മൂലം വ്യാപാരത്തില്‍ റെക്കോര്‍ഡ് ഇടിവും ഭക്ഷ്യവസ്തുക്കളുടെ വില ഇരട്ടിയിലധികം വര്‍ധിക്കുകയും രാജ്യത്തെ ആരോഗ്യ സംവിധാനത്തെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാനു മേലുള്ള യു.എസിന്റെ ആണവ ഉപരോധം അവസാനിപ്പിക്കാനുള്ള വാദം കേള്‍ക്കാന്‍ യു.എന്‍ തയാറാകണമെന്നും അവര്‍ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുകയാണെന്നും ഇതിലൂടെ ദശലക്ഷക്കണക്കിന് പേരുടെ ജീവിതമാണ് തകരുന്നതെന്നും യു.എന്നിന്റെ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ഇറാന്‍ ആവശ്യപ്പെട്ടു.

ഈ കേസ് കൈകാര്യം ചെയ്യാന്‍ അധികാരപരിധി ഉണ്ടോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഈയാഴ്ച ഹേഗ് ആസ്ഥാനമായുള്ള കോടതി വിഷയത്തില്‍ ഇറാന്റെയും അമേരിക്കയുടെയും വാദങ്ങള്‍ കേള്‍ക്കുന്നുണ്ട്.

2018ല്‍ ഇറാന്റെ നേതൃത്വത്തിലുള്ള ആണവ കരാറില്‍ നിന്നും ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം ഏകപക്ഷീയമായി പിന്‍വാങ്ങിയതോടെയാണ് യു.എസും ഇറാനും തമ്മിലുള്ള പോര് ആരംഭിച്ചത്. പിന്നാലെ ഇറാനു മേല്‍ യു.എസ് എല്ലാ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇറാന്‍ യു.എന്നിന്റെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles