Current Date

Search
Close this search box.
Search
Close this search box.

ആണവ കരാറിലേക്ക് മടങ്ങിയാലും ഇറാനുമേലുള്ള ഉപരോധം നിലനില്‍ക്കും: യു.എസ്

വാഷിങ്ടണ്‍: ഇറാനുമായുണ്ടാക്കിയ ആണവ കരാറിലേക്ക് യു.എസ് തിരിച്ചചെന്നാലും ഇറാനെതിരെ ചുമത്തിയ ഉപരോധങ്ങള്‍ നിലനില്‍ക്കുമെന്ന് യു.എസ്. ഇറാന്റെ നേതൃത്വത്തിലുള്ള ബഹുമുഖ ആണവ കരാര്‍ പ്രകാരം ധാരണയിലെത്തിയ ശേഷവും ഇറാനെതിരെയുള്ള നൂറുകണക്കിന് ഉപരോധങ്ങള്‍ നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ചൊവ്വാഴ്ച സെനറ്റ് വിനിയോഗ കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യഥാര്‍ത്ഥ ആണവ കരാറിന് അനുസൃതമായി രാജ്യം മടങ്ങുന്നതിന് പകരമായി ഇറാനെതിരായ ചില ഉപരോധങ്ങള്‍ നീക്കാന്‍ യു.എസ് തയ്യാറായിരുന്നു, എന്നാല്‍ ഇറാന്റെ ‘അസ്ഥിരപ്പെടുത്തുന്ന’ പെരുമാറ്റം തുടരുകയാണെങ്കില്‍ ‘നൂറുകണക്കിന്’ ഉപരോധങ്ങള്‍ നിലനില്‍ക്കുമെന്നാണ് ബ്ലിങ്കന്‍ പറഞ്ഞത്.

സമ്പൂര്‍ണ്ണ ഉപരോധം പിന്‍വലിക്കുന്നതിന് ഇറാന്‍ ഈ മേഖലയിലെ മോശം പെരുമാറ്റം അവസാനിപ്പിക്കേണ്ടതുണ്ട്.
കരാറിന് അനുസൃതമായി മടങ്ങിവരാന്‍ ഇറാന്‍ സന്നദ്ധമാണോ എന്നും അതിന് ചെയ്യേണ്ടത് ചെയ്യാന്‍ ഇറാന് കഴിയുമോ എന്നും ഞങ്ങള്‍ക്ക് അറിയില്ല. അത് യഥാര്‍ത്ഥത്തില്‍ ഫലപ്രദമാണോ എന്ന് നമുക്ക് കാണാം- ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

യു.എസുമായുള്ള അന്തിമ കരാറില്‍ കാര്യമായ പുരോഗതി കൈവരിച്ചതായും
ഓഗസ്റ്റില്‍ ഇറാന്റെ പുതിയ പ്രസിഡന്റ് ഭരണം ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു കരാര്‍ ഉറപ്പിക്കാന്‍ സാധ്യതയില്ലെന്നും ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

Related Articles