Current Date

Search
Close this search box.
Search
Close this search box.

റഷ്യ-തുര്‍ക്കി സൈനിക സഹകരണത്തിന് യു.എസ് ഉപരോധം തടസ്സമല്ല -ലവ്‌റോവ്

അങ്കാറ: റഷ്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനം കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തുര്‍ക്കിക്ക് മേല്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യ-തുര്‍ക്കി സൈനിക സഹകരണത്തിന് തടസ്സമാകില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു. റഷ്യയും തുര്‍ക്കിയും തമ്മിലുള്ള സഹകരണം സ്വയം പര്യാപ്തത കൈവരിക്കാനുള്ളതാണ്. അവരെ ആരുടെയും ആക്രമണോത്സുകവും ശത്രുതാപരവുമായ നടപടികളും താല്‍പര്യങ്ങളും ആശ്രയിക്കുന്നില്ല -ലവ്‌റോവ് തിങ്കളാഴ്ച പറഞ്ഞു.

റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയതിന് യു.എസ് ഈ മാസാദ്യം തുര്‍ക്കിക്കെതിരെ നടപടി കൈകൊണ്ടിരുന്നു. നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. തുര്‍ക്കി വാങ്ങിയ മിസൈല്‍ സംവിധാനം സുരക്ഷാ സഖ്യത്തിന് ഭീഷണിയാണെന്നാണ് യു.എസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

Related Articles