Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഉപരോധം മറികടക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് ഇറാന്‍

തെഹ്‌റാന്‍: യു.എസ് ഉപരോധം മറികടക്കാന്‍ ഇറാനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയ ധാരണയിലെത്തി. ഇറാനുമായി വ്യാപാര ബന്ധം സ്ഥാപിക്കാനാണ് ഇ.യു പുതിയ രീതി സ്വീകരിച്ചത്.യു.എസ് ഉപരോധം മറികടകക്കാനായി അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളാണ് ഇറാനുമായി കരാറിലേര്‍പ്പെട്ടത്. ബ്രിട്ടന്‍,ഫ്രാന്‍സ്,റഷ്യ,ചൈന,ജര്‍മനി,റഷ്യ എന്നീ രാജ്യങ്ങളാണ് വ്യാപാര ബന്ധത്തില്‍ ധാരണയിലെത്തിയത്.

ഇറാനുമായി എണ്ണയും മറ്റു വ്യാപാര ഇടപാടുകളും നടത്തുന്നതിന് പുതിയ പേയ്‌മെന്റ് ചാനലുകള്‍ ഇ.യു സൃഷ്ടിച്ചിട്ടുണ്ട്. യു.എസിന്റെ ശിക്ഷാ നടപടികള്‍ തടയുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. 2015ല്‍ ഉണ്ടാക്കിയ ആണവകരാറില്‍ നിന്നും ട്രംപ് പിന്മാറിയതോടെയാണ് ഇറാന്‍-യു.എസ് ബന്ധത്തിന് വിള്ളല്‍ വീണത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലുകളുണ്ടായി. അവസാനം യു.എസ് ഇറാനുമേല്‍ ഉപരോധവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

 

Related Articles