Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി വധം; നിര്‍ണായകമായി യു.എസ് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: നീതിക്കായുള്ള അന്വേഷണത്തിലെ നിര്‍ണായക ഇടപെടലായിരിക്കും സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടെന്ന് പ്രമുഖ യു.എന്‍ വിദഗ്ധന്‍ ആഗ്‌നസ് കാലാമാര്‍ഡ്. 2018 ഒക്ടോബറിലെ ഖഷോഗി വധത്തിന്റെ ഉത്തരവാദികളെ സംബന്ധിച്ച വിവരം ദേശീയ രഹസ്യാന്വേഷണ ഡയറക്ടര്‍ ഓഫീസ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആഗ്‌നസ് പറഞ്ഞു. അനിയന്ത്രിതവും നിയമവിരുദ്ധവുമായ കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുന്ന യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടറാണ് ആഗ്‌നസ് കാലാമാര്‍ഡ്.

കൂടുതല്‍ തെളിവുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍, നല്‍കപ്പെടുന്ന വിവരങ്ങള്‍ തീര്‍ച്ചയായും രാഷ്ട്രങ്ങള്‍ക്ക് അവഗണിക്കുക അസാധ്യമാണ് -കൊളംബിയ സര്‍വകലാശാലയിലെ നൈറ്റ് ഫസ്റ്റ് അമന്‍ഡ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചക്കിടെ ബുധനാഴ്ച കാലാമാര്‍ഡ് പറഞ്ഞു. വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും, സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ശക്തമായ വിമര്‍ശകനുമായിരുന്ന ജമാല്‍ ഖഷോഗി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ കൈപ്പറ്റുന്നതിന് അദ്ദേഹം കോണ്‍സുലേറ്റില്‍ എത്തുകയായിരുന്നു.

Related Articles