Current Date

Search
Close this search box.
Search
Close this search box.

മനുഷ്യക്കടത്തുകാരുടെ പട്ടികയില്‍ നിന്നും യു.എസ് സൗദിയെ ഒഴിവാക്കി

വാഷിങ്ടണ്‍: ഏറ്റവും മോശം മനുഷ്യക്കടത്തുകാരുടെ പട്ടികയില്‍ നിന്നും യു.എസ് സൗദിയെ ഒഴിവാക്കി. യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഒരു വര്‍ഷത്തിനു മുന്‍പാണ് സൗദിയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ സൗദി ഈ രംഗത്ത് മികച്ച നേട്ടങ്ങളാണ് നേടിയതെന്നും ടയര്‍ 3 വിഭാഗത്തില്‍ നിന്നും അവര്‍ ഒഴിവായെന്നും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ഷിക മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയെ ടയര്‍ 2 വിഭാഗത്തിലാണ് ഇപ്പോള്‍ അമേരിക്ക ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൗദിയുമായി രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെട്ട് ഒരു വര്‍ഷത്തിനു ശേഷമാണ് ഈ പട്ടികയില്‍ നിന്നും യു.എസ് സൗദിയെ ഒഴിവാക്കുന്നത്.

Related Articles