Current Date

Search
Close this search box.
Search
Close this search box.

യു.എസില്‍ ജയിലുകളില്‍ മുസ്‌ലിംകള്‍ക്ക് നമസ്‌കാരത്തിന് അനുമതി

വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്‌ലിം മതവിഭാഗത്തിന് ഫെഡറല്‍ ജയിലുകളില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ അനുമതി. ദീര്‍ഘകാലമായി മറ്റു മതങ്ങള്‍ക്ക് നല്‍കിവരുന്ന അവകാശങ്ങളാണ് ഇപ്പോള്‍ മുസ്ലിം മതവിഭാഗത്തിനും നല്‍കിയിരിക്കുന്നതെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.

കെന്റക്കി ആസ്ഥാനമായുള്ള കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെത്തുടര്‍ന്നാണ് മുസ്ലിം തടവുകാര്‍ക്ക് പ്രാര്‍ത്ഥനകള്‍ നടത്താന്‍ അവസരമൊരുക്കിയത്. മുസ്ലിംകള്‍ക്കും ആരാധന നിര്‍വഹിക്കാന്‍ സ്വാതന്ത്ര്യം നല്‍കണമെന്നാണ് സംഘടന കോടതിയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് പ്രിസണ്‍സ് നേരത്തെയുള്ള നിയമങ്ങളില്‍ ഇളവ് വരുത്തി ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയായിരുന്നു.

Related Articles