Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് കടലിടുക്കിലെ എണ്ണക്കപ്പലുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്താനൊരുങ്ങി യു.എസ്

വാഷിങ്ടണ്‍: ഗള്‍ഫ് കടലിടുക്കില്‍ വിവിധ എണ്ണ,ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കാവല്‍ ഒരുക്കി യു.എസ് നാവിക സേന. കഴിഞ്ഞ ദിവസം ഹൊര്‍മുസ് കടലിടുക്കില്‍ ബ്രിട്ടന്റെ ചരക്കു കപ്പലിനു നേരെ ഇറാന്റെ ആക്രമണമുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് യു.എസ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

ചരക്ക് കപ്പലുകള്‍ക്ക് യു.എസിന്റെ നാവിക സേനയുടെ അകമ്പടി നല്‍കാനുള്ള ശ്രമം യു.എസിന്റെ നേതൃത്വത്തില്‍ നടക്കുകയാണെന്നും ഇതിനായി ഒരുമിച്ച് സഖ്യമുണ്ടാക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് ജനറല്‍ മാര്‍ക് മില്ലി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച അടുത്തയാഴ്ച പുരോഗമിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗണുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles