Current Date

Search
Close this search box.
Search
Close this search box.

പശ്ചിമേഷ്യന്‍ പദ്ധതി വെല്ലുവിളികളില്ലാതെ നടത്താന്‍ കഴിയില്ല: യൂറോപ്യന്‍ യൂണിയന്‍

വാഷിങ്ടണ്‍: ട്രംപിന്റെ പുതിയ പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയെ എതിര്‍ത്ത് യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. പദ്ധതി വെല്ലുവിളികളില്ലാതെ നടത്താന്‍ കഴിയില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉന്നത പ്രതിനിധാംഗവും വൈസ് പ്രസിഡന്റുമായ ജോസഫ് ബോറല്‍ പറഞ്ഞു. 1967 വെസ്റ്റ് ബാങ്ക്,കിഴക്കന്‍ ജറൂസലേം സിറിയന്‍ ഗോലന്‍ കുന്നുകള്‍ എന്നിവയെല്ലാം ഇസ്രായേലിന്റെ ഭൂപ്രദേശമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും യു.എന്‍ സുരക്ഷ സമിതി പ്രമേയങ്ങളും അന്താരാഷ്ട്ര നിയമമനുസരിച്ചും അവ ഫലസ്തീന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവയെല്ലാം ഇസ്രായേലിന്റെ ഭാഗമാക്കി കൂട്ടിച്ചേര്‍ക്കാനുള്ള നടപടികള്‍ നടപ്പിലാക്കുകയാണെങ്കില്‍ വെല്ലുവിളിക്കപ്പെടാതെ അവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.
അന്തര്‍ദ്ദേശീയമായി അംഗീകരിച്ച ഈ പാരാമീറ്ററുകളില്‍ നിന്നാണ് യു.എസ് കരാറുമായി പുറപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles