Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ എണ്ണക്കപ്പലിന്റെ ക്യാപ്റ്റന് യു.എസ് പണം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പലായ അഡ്രിയാന്‍ ദാരിയ-1 ന്റെ ക്യാപ്റ്റന് കീഴടങ്ങാന്‍ യു.എസ് പണം വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ഇറാനിലെ യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് ബ്രയാന്‍ ഹുക് ഇന്ത്യക്കാരനായ കപ്പിത്താന്‍ അഖിലേഷ് കുമാറിന് മില്യണ്‍ കണക്കിന് ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നെന്നാണ് ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. കപ്പലിനെ പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരു രാജ്യത്തേക്ക് ദിശമാറ്റി ഓടിച്ചാല്‍ വലിയ തുക നല്‍കാം എന്നായിരുന്നു വാഗ്ദാനം.

യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച് ഇറാന്‍ കപ്പല്‍ സിറിയയിലേക്ക് എണ്ണ കൊണ്ടുപോയതിനെത്തുടര്‍ന്ന് ജൂലൈ ആദ്യത്തിലാണ് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തത്. ജിബ്രാള്‍ട്ടര്‍ തീരത്തു വെച്ച് പിടിച്ചെടുത്ത കപ്പലിനെ പിന്നീട് ചില ഉപാധികളോടെ ജിബ്രാള്‍ട്ടര്‍ കോടതി വിട്ടയക്കുകയായിരുന്നു.

തുടര്‍ന്ന് കപ്പല്‍ പിടിച്ചെടുക്കുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഓഗസ്റ്റില്‍ യു.എസ് കപ്പലിന് ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ നാലു ദിവസം മുന്‍പാണ് ക്യാപ്റ്റന് തുക വാഗ്ദാനം ചെയ്തതെന്നും യു.എസിന് പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരു തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്നതിന് വേണ്ടിയാണ് വാഗാദാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles