Current Date

Search
Close this search box.
Search
Close this search box.

ഇറാനിയൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് യു.എസ്

വാഷിങ്ടൺ: ഇറാന്റെ ഐ.ആർ.ജി.സി (Islamic Revolutionary Guard Corps) കപ്പലുകൾക്ക് നേരെ മുന്നറിയിപ്പ് വെടിവെച്ച് യു.എസ് നാവിക സേന. യു.എസ് കപ്പലുകൾക്ക് നേരെ ഐ.ആർ.ജി.സി കപ്പലുകൾ അടുത്തുവെന്ന് ആരോപിച്ചാണ് യു.എസ് നാവിക സേന വെടിയുതിർത്തത് -അൽജസീറ തിങ്കളാഴ്ച റിപ്പോർട്ട് ചെ്യതു. ഐ.ആർ.ജി.സിയുടെ മൂന്ന് കപ്പൽ തിങ്കളാഴ്ച വൈകുന്നേരം യു.എസ് നേവി പട്രോളിങ് കപ്പലിനും, കോസ്റ്റ് ​ഗാർ‍ഡ് പട്രോളിങ് ബോട്ടിനും സമീപമെത്തിയതായി യു.എസ് ഫിഫ്ത്ത് ഫ്ലീറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

ബ്രിഡ്ജ്-ടു-ബ്രിഡ്ജ് റേഡിയോയും, ഉച്ചഭാഷിണിയും ഉപയോ​ഗിച്ച് നിരവിധി തവണ യു.എസ് സംഘം മുന്നിറിയിപ്പ് നൽകിയെങ്കിലും ഐ.ആർ.ജസി.സി കപ്പലിന് നേരെ അടുക്കുകയായിരുന്നു. തുടർന്ന് പട്രോളിങ് കപ്പൽ സംഘം വെടിയുതിർത്തപ്പോൾ യു.എസ് കപ്പലിൽ നിന്ന് സുരക്ഷിതമായ ദൂരത്തേക്ക് ഐ.ആർ.ജി.സി കപ്പൽ നീങ്ങിയതായി പ്രസ്താവനയിൽ പറയുന്നു. ഈ മാസത്തിൽ രണ്ടാം തവണയാണ് ​ഗൾഫ് മേഖലയിൽ യു.സ്, ഇറാൻ കപ്പലുകൾ ഏറ്റുമുട്ടുന്നത്. ഒരു വർഷത്തോളമായി ഇത്തരം സംഭവങ്ങളുണ്ടായിരുന്നില്ല.

ഇറാൻ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. 2015ലെ ആണവ കരാറിലേക്ക് മടങ്ങുന്നതിന് യു.എസും ഇറാനും തമ്മിൽ പരോക്ഷ ചർച്ച നടത്തികൊണ്ടിരിക്കുകയാണ്.

Related Articles