Current Date

Search
Close this search box.
Search
Close this search box.

ജയ്‌ഷെ മുഹമ്മദിനെ നിരോധിക്കണമെന്ന് യു.എന്നിനോട് ലോകരാഷ്ട്രങ്ങള്‍

ന്യൂയോര്‍ക്: പാകിസ്താന്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനെയും തലവന്‍ മസ്ഊദ് അസ്ഹറിനെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. മസ്ഊദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നും സംഘടനയെയും മസ്ഊദിനെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ യു.എന്നിനോട് ആവശ്യപ്പെട്ടു.

യു.എസ്,ബ്രിട്ടന്‍,ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് യു.എന്‍ സുരക്ഷ സമിതിയോട് ഇക്കാര്യമാവശ്യപ്പെട്ടത്. മസ്ഊദിന് ആയുധങ്ങള്‍ നല്‍കുന്നത് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അസ്ഹറിന്റെ സ്വത്ത് മരവിപ്പിക്കുകയും യാത്ര വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. അതേസമയം, യു.എന്നില്‍ വീറ്റോ അധികാരമുള്ള ചൈന വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ്.

Related Articles