Current Date

Search
Close this search box.
Search
Close this search box.

ഐ.എസ് തടവുകാരെ ഗ്വാണ്ടനാമോയിലേക്ക് പ്രവേശിപ്പിക്കാനൊരുങ്ങി യു.എസ്

വാഷിങ്ടണ്‍: യു.എസ് അറസ്റ്റു ചെയ്ത ഐ.എസ് ഭീകരരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലേക്ക് പ്രവേശിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സിറിയയില്‍ നിന്നുള്ള ഐ.എസ് തടവുകാരെയായിരിക്കും ഗ്വാണ്ടനാമോയിലേക്ക് മാറ്റുകയെന്നും അനദോലു ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയില്‍ നിന്നും യു.എസ് സൈന്യം പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത്തരമൊരു നീക്കം.

യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യം ഇതുവരെയായി ഐ.എസ് ഭീകരര്‍ എന്നു സംശയിക്കുന്ന ഏകദേശം ആയിരത്തോളം തടവുകാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമാനുസൃതമായും അനുയോജ്യമായ രീതിയിലും ഇത്തരം തടവുകാരെ ഗ്വാണ്ടനാമോയിലേക്ക് മാറ്റുമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles