Current Date

Search
Close this search box.
Search
Close this search box.

കമാന്‍ഡറെ അറിയിക്കാതെ യു.എസ് ബഗ്രാം വിട്ടതായി അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍

കാബൂള്‍: യു.എസ് 20 വര്‍ഷത്തിന് ശേഷം അഫ്ഗാനിസ്ഥാനിലെ ബഗ്രാം സൈനിക താവളത്തില്‍നിന്ന് പിന്‍വാങ്ങിയതായി അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈനിക താവളത്തിലെ വൈദ്യുതി വിച്ഛേദിക്കുകയും പുതിയ കമാന്‍ഡറെ അറിയിക്കാതെ രാത്രിയില്‍ പിന്‍വാങ്ങുകയുമായിരുന്നു. യു.എസ് സൈന്യം പിന്‍വാങ്ങി രണ്ട് മണിക്കൂറിലധികം സമയം കഴിഞ്ഞാണ് അവര്‍ പിന്‍വാങ്ങിയെന്ന് സൈനിക താവളത്തിന്റെ പുതിയ കമന്‍ഡര്‍ കണ്ടെത്തുന്നത്. അഫ്ഗാനില്‍ നിന്നുള്ള ഏതാനും യു.എസ് സൈനികര്‍ ഒഴികെ മുഴുവന്‍ സൈന്യവും ഓഗസ്റ്റ് അവസാനത്തോടെ പിന്‍വലിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ ഏറ്റവും വലിയ സൈനിക താവളം പൂര്‍ണമായും കാലിയാക്കിയിട്ടുണ്ടെന്ന് യു.എസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

അമേരിക്കക്കാര്‍ ബഗ്രാം വിട്ടതായി ചില അഭ്യൂഹങ്ങള്‍ ഞങ്ങള്‍ കേട്ടു. ഒടുവില്‍ രാവിലെ ഏഴ് മണിയോടെ അവര്‍ ബഗ്രാം വിട്ടത് സ്ഥിരീകരിച്ചതായി ഞങ്ങള്‍ മനിസ്സിലാക്കി -ബഗ്രാമിലെ പുതിയ കമാന്‍ഡര്‍ ജനറല്‍ മിര്‍ അസദുല്ല കുഹിസ്താനി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. അഫ്ഗാന്‍ സൈന്യം വിശാലമായ വ്യോമതാവളം വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കുകയും, കനത്ത സുരക്ഷയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശനം അനുവദിക്കുകയും ചെയ്തു.

Related Articles