Current Date

Search
Close this search box.
Search
Close this search box.

യെമന്‍ യുദ്ധത്തിന് ഫണ്ട് നല്‍കുന്നതിനെ എതിര്‍ത്ത് യു.എസ് പാര്‍ലമെന്റ് അംഗങ്ങള്‍

വാഷിങ്ടണ്‍: യെമനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന് യു.എസ് നല്‍കുന്ന ഫണ്ടിങ് തടയാന്‍ ആവശ്യപ്പെട്ട് യു.എസിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്ത്. സൗദിയുടെ നേതൃത്വത്തില്‍ യെമനില്‍ നടക്കുന്ന യുദ്ധത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്ന പിന്തുണയില്‍ യു.എസ് കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ച് വോട്ടിനിടുകയാണ് ചെയ്തത്.

യു.എസ് പ്രതിനിധി സഭയിലെ അംഗങ്ങളാണ് യെമന്‍ യുദ്ധത്തിന് അമേരിക്ക നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടത്. യെമനില്‍ സാധാരണക്കാരുടെ മരണം കുറക്കാനുള്ള നടപടികളും ട്രംപ് സ്വീകരിക്കുന്നില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. എന്നാല്‍ വോട്ടിങ്ങിനെ ട്രംപ് എതിര്‍ത്തു. സൗദി അറേബ്യ തങ്ങളുടെ മൂല്യവത്തായ നയതന്ത്ര പങ്കാളിയാണെന്നും ട്രംപ് പറഞ്ഞു.

Related Articles