Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ മുതിർന്ന ആറ് ഉദ്യോഗസ്ഥരെ യു.എസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി

വാഷിങ്ടൺ: സിറിയൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥരെയും, സൈനിക വിഭാ​ഗത്തിലെ വ്യത്യസത തലവന്മാരെയും യു.എസ് വ്യാഴായ്ച കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽഅസദ് ഭരണകൂടത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം വെട്ടികുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.എസ് വിലക്കേർപ്പെടുത്തിയത്.

യു.എസിന്റെ നേതൃത്വത്തിലുള്ള സന്ധി സംഭാഷണത്തിലേക്ക് അസദ് ഭരണകൂടത്തെ കൊണ്ടുവരികയും, ദശാബ്ദങ്ങളായി രാജ്യത്ത് തുടരുന്ന യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള യു.എസിന്റെ ശ്രമമാണ് പ്രസിഡന്റിനെയും, അദ്ദേഹത്തിന്റെ ഭാര്യയെയും, മറ്റ് വ്യക്തികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തികൊണ്ടുള്ള നടപടി.

ബശ്ശാർ അൽഅസദിന്റെ മുതിർന്ന പ്രസ്സ് ഉദ്യോ​ഗസ്ഥ ലുന അൽശിബിൽ, അവരുടെ ഭർത്താവും മുൻ പാർലമെന്റ് അം​ഗവും സിറിയൻ ബഅസ് പാർട്ടിയുടെ പ്രമുഖ അം​ഗവുമായ മുഹമ്മദ് അമ്മാർ സാതി മുഹമ്മദ് ബിൻ നൗസാദ് എന്നിവർക്കെതിരെയും യു.എസ് വിലക്കേർപ്പെടുത്തിയതായി അമേരിക്കൻ ട്രഷറി വിഭാ​ഗം വ്യക്തമാക്കി.

Related Articles