Current Date

Search
Close this search box.
Search
Close this search box.

അവസാന നാളുകളിലും ഇറാനെ വിടാതെ ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: അധികാരമൊഴിയാന്‍ നാലുനാള്‍ മാത്രം ശേഷിക്കേ തങ്ങള്‍ ശത്രുതപക്ഷത്ത് നിര്‍ത്തിയ ഇറാനെതിരെ ഉപരോധം കൂടുതല്‍ ശക്തമാക്കി ട്രംപ് ഭരണകൂടം. ഇറാനുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്ന ചൈന, യു.എസ്, യു.എ.ഇ കമ്പനികള്‍ക്കെതിരെയാണ് അമേരിക്ക ഏറ്റവും പുതുതായി ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗതമായി ഇറാനുമായി ബന്ധപ്പെട്ട് ആയുധ വ്യാപാരം നടത്തുന്ന കമ്പനികളാണിത്. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രസിഡന്റ് പദവിയിലിരിക്കുന്ന അവസാന നാളുകളിലും ഇറാനെതിരെ സമ്മര്‍ദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ നീക്കമാണിത്.

ചൈനീസ് ആസ്ഥാനമായുള്ള ജിയാന്‍ജിന്‍ മാസ്‌കോട്ട് സ്‌പെഷ്യല്‍ സ്റ്റീല്‍ കമ്പനി, യു എ ഇ ആസ്ഥാനമായുള്ള ആക്‌സെഞ്ചര്‍ ബില്‍ഡിംഗ് മെറ്റീരിയല്‍സ് എന്നിവയുള്‍പ്പെടെ ഏഴ് കമ്പനികള്‍ക്കും ഇറാനിലേക്കോ ഇറാനില്‍ നിന്നോ ഉരുക്ക് കയറ്റി അയയ്ക്കുന്നതിന് രണ്ട് പേര്‍ക്കുമാണ് ഉപരോധമേര്‍പ്പെടുത്തിയതെന്ന് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

ഇറാനിലെ മറൈന്‍ ഇന്‍ഡസ്ട്രീസ് ഓര്‍ഗനൈസേഷന്‍, എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് ഓര്‍ഗനൈസേഷന്‍, ഇറാന്‍ ഏവിയേഷന്‍ ഇന്‍ഡസ്ട്രീസ് ഓര്‍ഗനൈസേഷന്‍ എന്നിവയെ പരമ്പരാഗത ആയുധ വ്യാപനത്തെ മുന്‍നിര്‍ത്തി കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.

Related Articles