Current Date

Search
Close this search box.
Search
Close this search box.

സൗദിയുമായുള്ള ആയുധ ഇടപാടിനെ എതിര്‍ത്ത് യു.എസ് പ്രതിനിധി സഭ

വാഷിങ്ടണ്‍ ഡി.സി: മൂന്ന് വ്യത്യസ്ത പ്രമേയങ്ങളാണ് കഴിഞ്ഞ ദിവസം യു.എസ് പ്രതിനിധി സഭ പാസാക്കിയത്. സൗദിയുമായുള്ള അമേരിക്കയുടെ ആയുധ ഇടപാടിനെ എതിര്‍ത്തും ഡെമോക്രാറ്റിക് വനിതകള്‍ക്കെതിരെ ട്രംപ് നടത്തിയ വംശീയ അധിക്ഷേപത്തെ എതിര്‍ത്തും യെമന്‍ യുദ്ധത്തില്‍ യു.എസിന്റെ നിലപാടിനെയുമാണ് സഭാംഗങ്ങള്‍ എതിര്‍ത്ത് പ്രമേയം പാസാക്കിയത്.

സൗദി,യു.എ.ഇ,ജോര്‍ദാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്ക് യുദ്ധോപകരണങ്ങളും ആയുധങ്ങളും വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും യെമന്‍ യുദ്ധത്തില്‍ മരണസംഖ്യ വര്‍ധിക്കുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും യുദ്ധ മുന്നണിയിലെ സൗദിയുമായുള്ള യു.എസിന്റെ ബന്ധത്തെയും പ്രമേയം ശക്തമായി അപലപിച്ചു.

ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് സൗദിക്ക് ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഇക്കാര്യം പുന:പരിശോധിക്കാന്‍ കോണ്‍ഗ്രസിന് അധികാരം നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. 22 സംയുക്ത പ്രസ്താവനകള്‍ ഇതിനോടകം പ്രതിനിധി സഭ പാസാക്കിയിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം സെനറ്റ് പാസാക്കിയിരുന്നു. എന്നാല്‍ ഇത് ട്രംപ് വീറ്റോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles