Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ വ്യോമപാതയിലെ രണ്ട് യു.എസ് പോര്‍വിമാനങ്ങള്‍ കാണാനില്ല

തെഹ്‌റാന്‍: സിറിയന്‍ വ്യോമപാതയില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ കാണാനില്ല. കൂടെ ഇറാന്‍ ഒരു യാത്ര വിമാനവും കാണാനില്ലെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയുടെ ആകാശപാതയില്‍ യു.എസ് വിമാനം ഇറാന്റെ യാത്ര വിമാനത്തിനു സമീപമെത്തുകയും കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ വേണ്ടി പൈലറ്റ് ശ്രമിച്ചെന്നും ശേഷം വിമാനത്തിന്റെ സിഗ്നല്‍ നഷ്ടപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ വീഡിയോ IRIB ന്യൂസ് ഏജന്‍സി പുറത്ത് വിട്ടിട്ടുണ്ട്. ഇറാന്‍ യാത്ര വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ആര്‍ത്തുവിളിക്കുന്നതിന്റെയും വിമാനം കുലുങ്ങുന്നതിന്റെയും വീഡിയോ ആണ് പുറത്തുവന്നത്.

പൈലറ്റ് വിമാനത്തിന്റെ ആള്‍റ്റിറ്റിയൂഡില്‍ മാറ്റം വരുത്തിയപ്പോള്‍ വിമാനം കുലുങ്ങുകയായിരുന്നു. രണ്ട് ജെറ്റുകള്‍ വിമാനത്തിന് സമീപമെത്തിയെന്നാണ് പൈലറ്റ് പറഞ്ഞത്. അവ അമേരിക്കയുടെ ജെറ്റ് വിമാനങ്ങള്‍ ആയിരുന്നുവെന്നും പൈലറ്റ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

Related Articles