Current Date

Search
Close this search box.
Search
Close this search box.

അല്‍ഖാഇദ നേതാവ് സവാഹിരിയെ വധിച്ചതായി യു.എസ്

കാബൂള്‍: അല്‍ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി യു.എസ്. ഞായറാഴ്ച അഫ്ഗാനിസ്ഥാനില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സംഘടനയുടെ സൈദ്ധാന്തികനും ആഗോള ശൃംഖലയുടെ ആസൂത്രകനുമായ അല്‍ സവാഹിരി കൊല്ലപ്പെട്ടത്.

1998ല്‍ കെനിയയിലെയും താന്‍സാനിയയിലെയും എംബസികളില്‍ നടന്ന ആക്രമണത്തില്‍ 71കാരനായ അല്‍ സവാഹിരിക്ക് പ്രധാന പങ്കുണ്ട്. അതുപോലെ, 3000ത്തോളം പേര്‍ കൊല്ലപ്പെട്ട 2001ലെ വാഷിങ്ടണ്‍ ഡി.സിയിലെയും ന്യൂയോര്‍ക്ക് സിറ്റിയിലെയും ആക്രമണത്തിലും അല്‍ സവാഹിരിക്ക് പങ്കുണ്ട്.

2011ല്‍ അല്‍ഖാഇദ സ്ഥാപകന്‍ ഉസാമ ബിന്‍ലാദനെ യു.എസ് കൊലപ്പെടുത്തി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് സംഘടനയുടെ നേതാവായി ഈജിപ്തുകാരനായ അയ്മന്‍ അല്‍ സവാഹിരി തെരഞ്ഞെടുക്കപ്പടുന്നത്. ആയുധം കൈവശം വെച്ചതിന് മൂന്ന് വര്‍ഷം അല്‍ സവാഹിരി ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles