Current Date

Search
Close this search box.
Search
Close this search box.

ഈ വക സാഹചര്യങ്ങളെല്ലാം ബാധകമാവുന്നത് സൃഷ്ടികളുടെ കാര്യത്തിൽ മാത്രമാണ്

ഖുർആൻ സന്ദേശം - 11

یَـٰزَكَرِیَّاۤ إِنَّا نُبَشِّرُكا
ഹേ സകരിയ്യാ, നിശ്ചയം താങ്കൾക്കു നാം ശുഭവാർത്തയറിയിക്കുകയാണ്.(മർയം-7)

അദ്ദേഹത്തിന്റെ എല്ലുകൾ ദുർബലമായിത്തീർന്നിരുന്നു. തലയിലാകമാനം നരബാധിച്ചിരുന്നു. ഭാര്യ വന്ധ്യയായിരുന്നു. പക്ഷേ, ഈ വക സാഹചര്യങ്ങളെല്ലാം ബാധകമാവുന്നത് സൃഷ്ടികളുടെ കാര്യത്തിൽ മാത്രമാണെന്നും സ്രഷ്ടാവിനെ ഇതൊന്നും നിയന്ത്രിക്കില്ലെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.

അങ്ങനെയാണദ്ദേഹം ഇരുകൈകളുമുയർത്തി, നിന്റെയടുത്ത് നിന്ന് എനിക്കൊരു ബന്ധുവിനെ തരണേ റബ്ബേ എന്ന് ദുആ ചെയ്യുന്നത്. ഉടനടി, ഹേ സഹകരിയ്യാ, നിശ്ചയം നാം താങ്കൾക്കൊരു മകനെക്കുറിച്ച ശുഭവാർത്തയറിയിക്കുന്നു എന്ന റബ്ബിന്റെ മറുപടിയും വരുന്നു. ആരെങ്കിലും സ്വന്തം ഹൃദയത്തെ പ്രകൃതിനിയമങ്ങളുമായി ബന്ധപ്പെടുത്തി വെക്കുകയാണെങ്കിൽ അല്ലാഹുവും അങ്ങനെതന്നെ വെക്കും! ഇനി അല്ലാഹുവുമായാണ് ഹൃദയത്തെ ബന്ധപ്പെടുത്തിവെക്കുന്നതെങ്കിൽ അവനുവേണ്ടി അല്ലാഹു സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കും!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles