Current Date

Search
Close this search box.
Search
Close this search box.

യുറേനിയം ഉത്പാദിപ്പിക്കാനുള്ള ഇറാന്‍ തീരുമാനത്തെ അപലപിച്ച് യു.എസ്

തെഹ്‌റാന്‍: 20 ശതമാനം പരിശുദ്ധമായ യുറേനിയം ലോഹം ഉത്പാദിക്കാനുള്ള ഇറാന്‍ തീരുമാനത്തെ യു.എസും യൂറോപ്യന്‍ രാഷ്ട്രങ്ങളും അപലപിച്ചു. എന്നാല്‍, 2015ലെ ആണവ കരാറിലെ വ്യവസ്ഥകള്‍ പുനഃരാരംഭിക്കാന്‍ ഇരുവിഭാഗത്തെയും അനുവദിക്കുന്ന നയതന്ത്രത്തിനുള്ള ജാലകം തുറന്നുകിടക്കുകയാണെന്ന് യു.എസ് പറഞ്ഞു.

യുറേനിയം 20 ശതമാനം സമ്പുഷ്ടമാക്കാനാണ് ഇറാന്‍ ഉദ്ദേശിക്കുന്നതെന്ന് ഐ.എ.ഇ.എ (International Atomic Energy Agency ) ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇത് ആണവ കരാറിലേക്ക് മടങ്ങാനുള്ള ഏറ്റവും പുതിയ ശ്രമമായ വിയന്ന ചര്‍ച്ച സതംഭിക്കുന്നതിലേക്ക് വഴിവെക്കുന്നതാണ്. ആണവായുധം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹങ്ങള്‍ വികസിപ്പിക്കുന്നതിന് ഇത് ഇറാനെ കൂടുതല്‍ സഹായിക്കുന്നതുമാണ്.

ആണവ കരാര്‍ പ്രതിബദ്ധതകള്‍ നിര്‍വഹിക്കാതിരിക്കാന്‍ ഇറാന്‍ തീരുമാനിക്കുന്നത് ആശങ്കാജനകമാണ്. ആണവായുധ ഗവേഷണത്തിന് മൂല്യമുള്ള പരീക്ഷണങ്ങള്‍ നടത്തി ഇറാന്‍ മുന്നോട്ടുപോകുമ്പോള്‍ പ്രത്യേകിച്ചും. ഇത് ഇറാനെ സംബന്ധിച്ചിടത്തോളം നിര്‍ഭാഗ്യകരമായ ചുവടുവെപ്പാണ്. പ്രത്യേകിച്ച്, ഞങ്ങളുടെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ഉദ്ദേശവും താല്‍പര്യവും പ്രകടിപ്പിക്കുമ്പോള്‍ -യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related Articles