Current Date

Search
Close this search box.
Search
Close this search box.

ആണവ സമ്പുഷ്ടീകരണം ഇറാന്‍ നിര്‍ത്തിവെക്കണമെന്ന് യു.എസ്

വാഷിങ്ടണ്‍: യുറേനിയം ലോഹം സമ്പുഷ്ടീകരിക്കുന്നത് ഇറാന്‍ വര്‍ധിപ്പിച്ചതായി യു.എന്‍ ആണവ നിരീക്ഷണ സമിതി യു.എന്‍ അംഗങ്ങള അറിയിച്ചു. ഇറാന്‍ ആണവ കരാര്‍ പുനഃരുജ്ജീവിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഭീഷണിയാകുന്ന യൂറോപ്യന്‍ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിയിരിക്കുന്നത്. യു.എന്നിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് ആണവ സമ്പുഷ്ടീകരണം ഇറാന്‍ നിര്‍ത്തിവക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടു.

ആണവയാധുത്തിന് പ്രധാനമായും ഉപയോഗിക്കപ്പെടുന്ന യുറേനിയം ഇറാന്‍ സമ്പുഷ്ടീകരിക്കുന്നത് യൂറോപ്യന്‍ രാഷ്ട്രങ്ങളെയും യു.എസിനെയും ആശങ്കയിലാഴ്ത്തുന്നു.

തങ്ങളുടെ ലക്ഷ്യം പൂര്‍ണമായും സമാധാനമാണ്. ഇത് പുതിയ തരം റിയാക്ടര്‍ ഇന്ധനം വികസിപ്പിക്കുന്നതാണെന്ന് ഇറാന്‍ വ്യക്തമാക്കി.

Related Articles