Current Date

Search
Close this search box.
Search
Close this search box.

ഇറാനുമായി ബന്ധം: അഞ്ച് യു.എ.ഇ കമ്പനികളെ യു.എസ് കരിമ്പട്ടികയിലുള്‍പ്പെടുത്തി

വാഷിങ്ടണ്‍: കൊറോണ് വൈറസ് പടര്‍ന്നു പിടിക്കുമ്പോഴും ‘പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന’ സമീപനമാണ് അമേരിക്കയുടേത്. ഇറാനെതിരെ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ ദുരന്തത്തിനിടെയും ശ്രദ്ധിക്കുന്നുണ്ട്.

ഇറാനുമായി വ്യാപാരത്തിലേര്‍പ്പെട്ട യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഞ്ച് കമ്പനികളെ കരിമ്പട്ടികയിലുള്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍ അമേരിക്ക. ഇറാന്റെ എണ്ണ,പെട്രോ കെമിക്കല്‍ മേഖലയുമായി ബന്ധമുള്ള അഞ്ച് കമ്പനികള്‍ക്കെതിരെയാണ് യു.എസിന്റെ നീക്കം.

ഇറാന്‍ ദേശീയ എണ്ണ കമ്പനിയായ NIOCയില്‍ നിന്നും ലക്ഷക്കണക്കിന് മെട്രിക് ടണ്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്ന കമ്പനികളെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് യു.എസ് ട്രഷറി വകുപ്പ് അറിയിച്ചു. ഈ കമ്പനികള്‍ ഖുദ്‌സ് സൈന്യമായ IRGCക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും യു.എസ് ആരോപിച്ചു.
ഇറാനെതിയെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കുന്നതിനും ഇരു രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപിക്കുന്നതിനും ഇടയിലാണ് യു.എസിന്റെ നടപടി.

Related Articles