Current Date

Search
Close this search box.
Search
Close this search box.

ഇറാന്റെ എണ്ണക്കപ്പലിനെ യു.എസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

വാഷിങ്ടണ്‍: സിറിയയിലേക്ക് തിരിച്ച ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ് വണിനെ യു.എസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കപ്പല്‍ യൂറോപ്യന്‍ യൂണിയന്റെ വിലക്ക് ലംഘിച്ച് സിറിയയിലേക്ക് എണ്ണയുമായി യാത്ര ചെയ്തതെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് യു.എസ് ട്രഷറി ഡിപാര്‍ട്‌മെന്റ് അറിയിച്ചു. കപ്പലിന്റെ പേര് അഡ്രിയാന്‍ ദാരിയ എന്നാക്കി മാറ്റിയിരുന്നു.

അന്താരാഷ്ട്ര നിയമം ലംഘിച്ചതിന് കഴിഞ്ഞ മാസം ബ്രിട്ടന്‍ ഇറാനിയന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തിരുന്നു. കപ്പല്‍ പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ വാറണ്ട് നിരസിച്ച് കപ്പല്‍ ലെബനാന്‍ തീരത്തേക്ക് സഞ്ചരിക്കുന്നു എന്നാണ് അവസാനമായി പുറത്തു വരുന്ന വാര്‍ത്തകള്‍. 43 ദിവസത്തെ കസ്റ്റഡിക്കു ശേഷം കപ്പലിനെ മോചിപ്പിക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ജൂലൈ നാലിനായിരുന്നു യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ചുവെന്നാരോപിച്ച് ബ്രിട്ടീഷ് റോയല്‍ മറൈന്‍ ഇറാന്‍ കപ്പല്‍ കസ്റ്റഡിയിലെടുത്തത്. സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുന്ന ചരക്കുകപ്പലായിരുന്നു ഇത്.

Related Articles