Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലും സിറിയയിലും ഇറാന്‍ അനുകൂല സംഘത്തെ ലക്ഷ്യമിട്ട് യു.എസ്

ബാഗ്ദാദ്: ഇറാഖിലെയും സിറിയയിലെയും ഇറാന്‍ അനുകൂല സായുധ സംഘങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയുടെ സൈനികാക്രമണങ്ങള്‍. ഞായറാഴ്ച ഇത്തരത്തില്‍ പ്രതിരോധ പ്രഹരങ്ങള്‍ നടത്തിയതായി യു.എസ് സൈനിക കേന്ദ്രം അറിയിച്ചു. ഇറാഖിലെയും സിറിയയിലെയും ഹിസ്ബൂള്ളയുടെ സായുധ വിഭാഗമായ ഖാതിബിനെതിരെയാണ് സമരം നടത്തിയതെന്നാണ് യു.എസ് അറിയിച്ചത്. രണ്ടു ദിവസം മുന്‍പ് ഇറാഖിലെ സൈനിക ബേസിനു നേരെ നടന്ന ആക്രമണത്തില്‍ ഒരു യു.എസ് സിവിലിയന്‍ കോണ്‍ട്രാക്ടര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ഇറാന്‍ ആണെന്നാണ് യു.എസ് ആരോപിക്കുന്നത്. ഇതിനു പിന്നാലെയാണ് യു.എസിന്റെ ആക്രമണം.

ഇറാഖിലെ യു.എസിന്റെ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരുക്കേറ്റേിട്ടുണ്ടെന്നുമാണ് ഇറാഖ് സുരക്ഷ സേന അറിയിച്ചത്. ആക്രമണം വിജയകരമാണെന്നാണ് യു.എസ് അവകാശപ്പെടുന്നത്. എന്നാല്‍ യു.എസിന്റെ ആക്രമണം പരമാധികാരത്തിന്റെ ലംഘനമാണെന്നാണ് ഇറാഖ് പറയുന്നത്.
സിറിയയിലും യു.എസ് സമാന രീതിയില്‍ ആക്രമണം നടത്തിയിട്ടുണ്ട്. അവിടെ നാല് ഖാതിബ് ഹിസ്ബുള്ള കമാന്‍ഡോകള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

Related Articles