Current Date

Search
Close this search box.
Search
Close this search box.

യു.എസ് പൊലിസ് കറുത്ത വര്‍ഗ്ഗക്കാരനെ കയറില്‍ കെട്ടി നടത്തിച്ചതിനെതിരെ പ്രതിഷേധം

വാഷിങ്ടണ്‍: അമേരിക്കന്‍ പൊലിസ് കറുത്ത വര്‍ഗ്ഗക്കാരനായ യുവാവിനെ കയറില്‍ കെട്ടി നടത്തിക്കൊണ്ടുപോകുന്ന ചിത്രമാണ് ഇപ്പോള്‍ അമേരിക്കയില്‍ എങ്ങും ചര്‍ച്ചാ വിഷയം. യു.എസ് പൊലിസിലെ രണ്ട് ഉദ്യോഗസ്ഥര്‍ കുതിരപ്പറത്തിരുന്ന് ഒരു യാവാവിനെ നടത്തിക്കൊണ്ടുപോകുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. യുവാവിന്റെ കൈയില്‍ കെട്ടിയ കയറിന്റെ ഒരറ്റം കുതിരപ്പുറത്തിരിക്കുന്ന പൊലിസുകാരന്റെ കൈയിലാണ്. വെളുത്ത വര്‍ഗ്ഗക്കാരായ പൊലിസ് കറുത്ത വര്‍ഗ്ഗക്കാരോട് തുടരുന്ന ക്രൂരതകളാണ് ചിത്രത്തിലൂടെ പുറത്തുവന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്ന വിമര്‍ശനം. ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ടെക്‌സാസ് സ്റ്റേറ്റിലെ ഗാല്‍വ്‌സ്റ്റോണിലാണ് സംഭവം നടന്നത്.

ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരെയുള്ള ആക്രമണത്തിന്റെയും അടിമത്വത്തിന്റെയും വര്‍ഗ്ഗീയതയുടെയും നീണ്ട ചരിത്രം ഒാര്‍മിപ്പിക്കുന്നതാണ് ചിത്രമെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം. സംഭവം വിവാദമായതോടെ ഗാല്‍വ്‌സ്‌റ്റോണിലെ പൊലിസ് മേധാവി ക്ഷമാപണവുമായി രംഗത്തെത്തി. പക്ഷെ അദ്ദേഹത്തിന്റെ ക്ഷമാപണം നടത്തിയുള്ള പ്രസ്താവനയും വിമര്‍ശനത്തിന് ഇടയാക്കി. തീര്‍ത്തും ദുര്‍ബലമായ പ്രസ്താവനയാണിതെന്നാണ് വിമര്‍ശനം.

അതിക്രമിച്ചു കടന്നതിനാണ് ഡൊണാള്‍ഡ് നീലി എന്നയാളെ അറസ്റ്റു ചെയ്തതെന്നും അദ്ദേഹത്തെ കുതിരപ്പുറത്തെത്തി അറസ്റ്റു ചെയ്യുന്നതിന് പകരം കാറില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു വേണ്ടതെന്നുമാണ് കഷമാപണം നടത്തിയുള്ള പോസ്റ്റില്‍ പൊലിസ് മേധാവി പറഞ്ഞത്.

Related Articles