Current Date

Search
Close this search box.
Search
Close this search box.

മൂന്ന് ബില്യണ്‍ ഡോളറിന്റെ ഹെലികോപ്റ്ററുകള്‍ യു.എസ് ഖത്തറിന് കൈമാറും

വാഷിങ്ടണ്‍: അമേരിക്ക മൂന്ന് ബില്യണ്‍ ഡോളറിന്റെ ഹെലികോപ്റ്ററുകള്‍ ഖത്തറിന് കൈമാറും. 24 അപ്പാഷെ ഹെലികോപ്റ്ററുകളാണ് ഖത്തര്‍ യു.എസില്‍ നിന്നും വാങ്ങുന്നത്. കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്.

യു.എസ് കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തതിനു ശേഷമാകും ഹെലികോപ്റ്ററുകള്‍ കൈമാറാനുള്ള അന്തിമ തീരുമാനം കൈകൊള്ളുക. ഈ ഹെലികോപ്റ്ററുകള്‍ കൂടി ഖത്തര്‍ സ്വന്തമാക്കുന്നതോടെ എ.എച്ച് 64 ഇ വിഭാഗത്തിലുള്ള ആക്രമണ ഹെലികോപ്റ്ററുകളുടെ എണ്ണം ഇരട്ടിയാകും.

അത്യാധുനിക രീതിയിലുള്ള എന്‍ജിന്‍,രാത്രി കാഴ്ചകള്‍ക്കുള്ള സെന്‍സറുകള്‍,മിസൈല്‍,തോക്കുകള്‍ എന്നിവയെല്ലാം ഈ ഹെലികോപ്റ്ററുകളില്‍ ഒരുകിയിട്ടുണ്ട്. വ്യോമ നിരീക്ഷണങ്ങള്‍ക്കും സായുധ ആക്രമണങ്ങള്‍ക്കും യുദ്ധ വേളയിലുമാണ് ഇത്തരം ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുക എന്ന് യു.എസ് ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പറേഷന്‍ ഏജന്‍സി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

Related Articles