Current Date

Search
Close this search box.
Search
Close this search box.

ഉയിഗൂര്‍ മുസ്‌ലിം വംശഹത്യ; 2022ലെ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് യു.എസ്

ബീജിങ്: ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് ബീജിങില്‍ നടക്കാനിരിക്കുന്ന വിന്റര്‍ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് യു.എസ്. നയതന്ത്ര തലത്തിലെ യു.എസ് ബഹിഷ്‌കരണത്തെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടുമെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. ചൈനയുടെ പടിഞ്ഞാറിന്‍ ഷിന്‍ജിയാങ് മേഖലയിലെ ഉയിഗൂര്‍ മുസ്‌ലിംകളോട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് യു.എസ് ഔദ്യോഗിക ഉദ്യോഗസ്ഥരെ ഗെയിമിലേക്ക് അയക്കില്ലെന്ന് വൈറ്റ് ഹൗസ് തിങ്കളാഴ്ച അറിയിച്ചു.

ചൈനീസ് സര്‍ക്കാറിന്റെ വംശഹത്യയും ഷിന്‍ജിയാങ്ങിലെ മനുഷ്യാവകാശത്തിനെതിരായ കുറ്റകൃത്യങ്ങളും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും മുന്‍നിര്‍ത്തി 2022ലെ വിന്റര്‍ ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനും ബൈഡന്‍ ഭരണകൂടം നയതന്ത്രജ്ഞരെയോ ഉദ്യോഗസ്ഥ പ്രതിനിധികളെയോ അയക്കില്ല -വൈറ്റ് ഹൗസ് സെക്രട്ടറി ജെന്‍ സാക്കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles