Current Date

Search
Close this search box.
Search
Close this search box.

ഇറാനില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ ഇറാഖിന് യു.എസിന്റെ അനുമതി

വാഷിങ്ടണ്‍: ഇറാനില്‍ നിന്നും വൈദ്യുതി വാങ്ങാനും ഇറക്കുമതി ചെയ്യാനും ഇറാഖിന് യു.എസ് അനുമതി നല്‍കി. ഇറാനു മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇറാഖ് അനുമതി തേടിയത്.

ഇറാഖ് അതിന്റെ പ്രകൃതി വാതകത്തിന്റെയും വൈദ്യുതിയുടെയും നല്ലൊരു ശതമാനവും ഇറാനില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായുള്ള എണ്ണയെല്ലാം ഇറാനില്‍ നിന്നാണ് വാങ്ങുന്നത്. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇക്കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു.

കഴിഞ്ഞയാഴ്ചയാണ് അമേരിക്ക ഇറാനുമേല്‍ ഉപരോധം ശക്തമാക്കിയത്. തുടര്‍ന്ന് ഇറാനുമായി എണ്ണ ഇടപാട് നടത്തുന്ന രാജ്യങ്ങളെല്ലാം ആശങ്കയിലായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഇറാഖിന് എണ്ണയും വൈദ്യുതിയും വാങ്ങാന്‍ അനുമതി നല്‍കിയത്.

Related Articles