Current Date

Search
Close this search box.
Search
Close this search box.

വസ്ത്രധാരണം: യു.എസ് വ്യോമസേന അംഗങ്ങള്‍ക്ക് പുതിയ വ്യവസ്ഥകള്‍

വാഷിങ്ടണ്‍: യു.എസ് വ്യോമസേനയിലെ അംഗങ്ങള്‍ക്ക് വസ്ത്രധാരണത്തിലും മറ്റും പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നു. മുസ്ലിംകളടക്കമുള്ള ജീവനക്കാര്‍ മതാചാരപ്രകാരം ഹിജാബ്,താടി,തലപ്പാവ് എന്നിവ ധരിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് കുഴപ്പമില്ലെന്നും എന്നാല്‍, പുതിയ ചമയ നയവുമായി ഒത്തുപോകുന്ന രീതിയിലായിരിക്കണം വസ്ത്രധാരണം എന്നുമാണ് നിര്‍ദേശം. മുടിയും താടിയും നീട്ടുന്നവര്‍ വൃത്തിയോടെ പരിപാലിക്കണമെന്നും മുടി നിര്‍ബന്ധമായും കെട്ടിവെക്കുകയും താടി രണ്ട് ഇഞ്ചില്‍ കൂടുതലോ കവിളിന് താഴേക്കോ നീട്ടാന്‍ പാടില്ല എന്നും നിര്‍ദേശത്തില്‍ പറയുന്നു.

നിയുക്ത യൂണിഫോമിനോട് സാമ്യമുള്ള വര്‍ണ്ണത്തിലും തുണിത്തരത്തിലുമുള്ള ഹിജാബും തലപ്പാവുമാണ് ധരിക്കേണ്ടതെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ക്കും സുരക്ഷക്കും എതിരാണെങ്കില്‍ താടി,ഹിജാബ്,തലപ്പാവ് എന്നിവ അനുവദിക്കരുതെന്ന അഭ്യര്‍ത്ഥനകള്‍ക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നേരത്തെ മതാചാരപ്രകാരം ഇവയ്ക്ക് യു.എസ് വ്യോമസേനയില്‍ ഇളവ് നല്‍കിയിരുന്നു.

Related Articles