Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍: അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് അറബ് ലീഗ്

റിയാദ്: വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രായേലിന്റെ നടപടിക്കെതിരെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് അറബ് ലീഗ്. കോവിഡിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ആയി വിര്‍ച്വല്‍ യോഗമാണ് വ്യാഴാഴ്ച വിളിച്ചു ചേര്‍ത്തത്. വഫ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലിന്റെ പുതിയ പദ്ധതിയെ നേരിടാന്‍ ഫലസ്തീന് സാമ്പത്തികമായും രാഷ്ട്രീയപരമായും നിയമപരമായും സഹായം നല്‍കാനാണ് അറബ് ലീഗ് തീരുമാനിച്ചതെന്നും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചു ചേര്‍ത്തതെന്നും അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഹൊസാം സാകി പ്രസ്താവനയില്‍ അറിയിച്ചു. കൊറോണ വൈറസ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ നേരിടാന്‍ പലസ്തീന്‍ സര്‍ക്കാരിനെ ശാക്തീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യും.

Related Articles