Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന അപ്‌ഡേറ്റുകള്‍

17-11-23- വെള്ളി

 • ആകെ മരണം- 11,470
 • ഗസ്സയിലെ അല്‍-ഷിഫ ആശുപത്രിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രായേലി റെയ്ഡുകള്‍ തുടരുന്നു.
 • ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും രോഗികളും പരിക്കേറ്റവരും മരണ ഭീഷണിയിലാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍-ഖുദ്ര പറഞ്ഞു.
 • ഇന്തോനേഷ്യന്‍ ആശുപത്രിയുടെ പരിസരത്തും ഇസ്രായേല്‍ ബോംബാക്രമണം ശക്തമാക്കി.
 • ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു.
 • ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് സമീപമുള്ള അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇബ്ന്‍ സീന ആശുപത്രി സമുച്ചയത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡ് അവസാനിപ്പിച്ചു. കുറഞ്ഞത് 14 പേര്‍ക്ക് പരിക്കേറ്റു.
 • ജനറേറ്ററുകള്‍ക്ക് ഇന്ധനമില്ലാത്തതിനാല്‍ ഗസ്സയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
 • ഗസ്സ സിറ്റിക്ക് തെക്ക് പരിസരത്തുള്ള അല്‍ ഫലാഹ് സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
 • ഗസ്സയിലേക്ക് പ്രതിദിനം രണ്ട് ഇന്ധന ട്രക്കുകള്‍ അനുവദിക്കാന്‍ ഇസ്രായേലി യുദ്ധ കാബിനറ്റിന്റെ അംഗീകാരം.
 • ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള റഫ ക്രോസിംഗ് വഴി ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തിലാകും ട്രക്കുകള്‍ കടന്നുപോകുക.
 • ഖാന്‍ യൂനിസിലെ വീടിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മറ്റൊരു ഷെല്ലാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
 • നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു.
 • വെസ്റ്റ് ബാങ്കില്‍ നിന്നും ഇസ്രായേല്‍ കഴിഞ്ഞ ദിവസം 47 പേരെ അറസ്റ്റ് ചെയ്തു.
 • ഗസ്സ മുനമ്പിലെ ഭൂരിഭാഗം മേഖലയിലും ആശയവിനിമയം തടസ്സപ്പെട്ടിരിക്കുന്നു. ഇസ്രായേലി വ്യോമാക്രമണത്തില്‍ നിന്നുള്ള നാശനഷ്ടങ്ങളും കണക്കുകളും വിലയിരുത്തുന്നത് ഇത് ബുദ്ധിമുട്ടാക്കി.
 • ഡസന്‍ കണക്കിന് ഇസ്രയേലി സൈനിക വാഹനങ്ങള്‍ ജെനിന്‍ നഗരത്തില്‍ പ്രവേശിച്ച് ഇബ്‌നു സിന ആശുപത്രി വളഞ്ഞു.
 • ആശുപത്രി ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തു.
 • അവശ്യമായ ഭക്ഷ്യസാധനങ്ങളുടെ 10 ശതമാനം മാത്രമേ ഗസ്സയിലേക്ക് പ്രവേശിക്കുന്നുള്ളൂവെന്നും ഉപരോധ ഫലസ്തീനിയന്‍ മുനമ്പിലെ ആളുകള്‍ പട്ടിണിയുടെ സാധ്യത അഭിമുഖീകരിക്കുന്നുണ്ടെന്ന് യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു.

 

15-11-23- ബുധന്‍

 • ആകെ മരണം- 11,300
 • ആയിരക്കണക്കിന് ആളുകള്‍ അഭയം പ്രാപിച്ച സ്ട്രിപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ കോംപ്ലക്സായ ഗാസ സിറ്റിയിലെ അല്‍-ഷിഫ ഹോസ്പിറ്റലില്‍ ഇസ്രായേലി സൈന്യം റെയ്ഡ് നടത്തി.
 • തീവ്രപരിചരണ വിഭാഗത്തിലുള്ള 22 പേര്‍ ഉള്‍പ്പെടെ 650 രോഗികളെ അല്‍-ഷിഫ ആശുപത്രിയില്‍ നിന്ന് സുരക്ഷിതമായി മാറ്റേണ്ടതുണ്ടെന്ന് ഗസ്സസ ഹോസ്പിറ്റല്‍സ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സഖൗത് പറഞ്ഞു.
 • ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയില്‍ 36 മാസം തികയാതെയുള്ള കുഞ്ഞുങ്ങളും വെന്റിലേറ്ററിലുള്ള ആളുകളും ഗുരുതര ഭീഷണിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 • ഇന്ധനക്ഷാമം മൂലം മണിക്കൂറുകള്‍ക്കകം ഗസ്സയിലെ സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ പറഞ്ഞു.
 • ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങളെയും തടവുകാരെ പാര്‍പ്പിച്ചതുമായി ആരോപിക്കപ്പെടുന്നവര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുന്നതിനാല്‍ അല്‍-ഷിഫ ആശുപത്രിയില്‍ തങ്ങളുടെ ‘ഓപ്പറേഷന്‍’ നടക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം.
 • ഇസ്രായേല്‍ ടാങ്കുകള്‍ മേഖലയില്‍ സ്ഥാനം പിടിക്കുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകുകയാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍ അഹമ്മദ് മൊഖല്ലലതി പറയുന്നു.
 • ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഫലസ്തീന്‍ അതോറിറ്റി.
 • അല്‍-ഷിഫ പോലുള്ള ആശുപത്രികളെ കമാന്‍ഡ് സെന്ററുകളായി ഉപയോഗിക്കുന്നുണ്ടെന്ന ഇസ്രായേല്‍ ആരോപണം ഹമാസ് നിഷേധിച്ചു.
  ഇസ്രായേലും അമേരിക്കയും ‘ക്രൂരമായ കൂട്ടക്കൊലകളെ’ ന്യായീകരിക്കാനാണ് ഇത്തരം ആരോപണത്തിലൂടെ ശ്രമിക്കുന്നതെന്നും ഹമാസ്.
 • ഇസ്രായേലിന്റെ നടപടികള്‍ വംശഹത്യ കുറ്റകൃത്യമാണെന്ന് വാദിച്ച് ഫലസ്തീനികളെ പ്രതിനിധീകരിക്കുന്ന ഒരു കൂട്ടം അഭിഭാഷകര്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി) പരാതി നല്‍കി.
 • ഹമാസിനൊപ്പം തങ്ങളുടെ സായുധ വിഭാഗം നടത്തുന്ന പോരാട്ടത്തിനിടെ ഗസ്സയില്‍ ഇസ്രായേല്‍ ഡ്രോണ്‍ തകര്‍ത്തതായി അല്‍ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു.
 • ഗസ്സയിലും ലോകമെമ്പാടുമുള്ള ഹമാസ് നേതാക്കളെ തങ്ങള്‍ വേട്ടയാടുമെന്ന് ഇസ്രായേലിന്റെ യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു.
 • അവര്‍ക്ക് സങ്കേത നഗരങ്ങളോ സങ്കേത ഭവനങ്ങളോ ഉണ്ടാകില്ല. ഭൂമിക്ക് മുകളിലും താഴെയുമായി ഹമാസിനെ ഉന്മൂലനം ചെയ്യാന്‍ ഞങ്ങള്‍ ആവശ്യമുള്ളിടത്തെല്ലാം പോകും ഗാന്റ്‌സ് പറഞ്ഞു.
 • ഗാസയ്ക്കെതിരായ യുദ്ധത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്.
 • ഈ ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം’ അവസാനിപ്പിക്കേണ്ട സമയമായെന്ന് ദക്ഷിണാഫ്രിക്ക.

 

14-11-23- ചൊവ്വ

 • എവിടെയും രക്ഷയില്ല, എല്ലായിടത്തും ബോംബിട്ട് ഇസ്രായേല്‍
 • മരണം 11,200 കടന്നു
 • ഇസ്രായേലിന്റെ ഗസ്സ വംശഹത്യ 37ാം ദിനത്തിലേക്ക് കടക്കുമ്പോള്‍ പിഞ്ചുകുഞ്ഞുങ്ങള്‍ കൂട്ടമായി മരണത്തിലേക്ക് നീങ്ങുന്ന ദയനീയ കാഴ്ചയാണ് ചൊവ്വാഴ്ചയും ഗസ്സയില്‍.
 • അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 70 തടവുകാരെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു.
 • അല്‍ ഖുദ്ര ആശുപത്രിയില്‍ നൂറിലധികം മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുകയും അഴുകാന്‍ തുടങ്ങുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം.
 • തെക്കന്‍ ഗസ്സയില്‍ ചൊവ്വാഴ്ച ശക്തമായ മഴ പെയ്തു. മഴയില്‍ വെള്ളപ്പൊക്കം മൂലം ക്യാംപുകള്‍ പുതിയ ദുരിതത്തിലായി.
  തെക്കന്‍ ഗാസയിലെ റഫയിലെ യു.എന്‍ സ്‌കൂളുകളില്‍ ടെന്റുകളില്‍ അഭയം പ്രാപിക്കുന്നവര്‍ ദുരിതത്തിലായെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
 • അനസ്‌തേഷ്യയില്ലാത്ത ശസ്ത്രക്രിയയുടെ വേദന മനുഷ്യരാശിക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ഗസ്സയിലെ ഡോക്ടര്‍മാര്‍.
 • ഇസ്രായേല്‍ ഖാന്‍ യൂനിസില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തു.
 • ഗസ്സയിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി അന്വേഷിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്.
 • ബുധനാഴ്ചയോടെ ഗസ്സയിലേക്ക് ഇന്ധനം അനുവദിച്ചില്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി.
 • ഇറ്റലി അയച്ച മാനുഷിക സഹായം ഗസ്സയിലേക്ക് പ്രവേശിക്കുകയാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി.
 • ഗസ്സയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അധിനിവേശ വെസ്റ്റ് ബാങ്കില്‍ പ്രതിഷേധ റാലി നടത്തി.
 • അധിനിവേശ വെസ്റ്റ്ബാങ്കിലെ തുല്‍കറാമില്‍ ഇസ്രായേല്‍ സേനയുടെ ‘തുടര്‍ച്ചയായ ആക്രമണം ഉണ്ടായതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി.
 • വംശഹത്യ കുറ്റത്തിന് ഇസ്രായേല്‍ നേതാക്കളെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുന്‍പാകെ (ഐസിസി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്പില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നുമുള്ള 60-ലധികം ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ ഒരു നിവേദനത്തില്‍ ഒപ്പുവച്ചു.
 • റണ്‍തീസി കുട്ടികളുടെ ആശുപത്രിയില്‍ ആയുധ ശേഖരം ഉണ്ടെന്ന ഇസ്രായേല്‍ ആരോപണങ്ങള്‍ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം തള്ളി.
 • ഗാസയിലെ അല്‍-ഷിഫ ഹോസ്പിറ്റലില്‍ അഭയം പ്രാപിക്കുന്ന രോഗികളുടെയും സാധാരണക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവരെ ഒഴിപ്പിക്കലല്ല, ഇപ്പോള്‍ തന്നെ ശത്രുത അവസാനിപ്പിക്കലാണെന്ന് ലോകാരോഗ്യ സംഘടന.
 • ആയിരക്കണക്കിന് സിവിലിയന്മാരെ കൊല്ലുകയും പരുക്കേല്‍പ്പിക്കുകയും ചെയ്ത ഗസ്സയില്‍ ഇസ്രായേല്‍ ബോംബാക്രമണത്തിന് പശ്ചിമേഷ്യയുടെ പ്രതികരണമില്ലായ്മയ്‌ക്കെതിരെ ഖത്തറിന്റെ അന്താരാഷ്ട്ര സഹകരണ മന്ത്രി ലോല്‍വ അല്‍ഖാതര്‍ ആഞ്ഞടിച്ചു.
 • ബന്ദികളാക്കിയവരുടെ ബന്ധുക്കള്‍ തെല്‍ അവീവില്‍ നിന്ന് പടിഞ്ഞാറന്‍ ജറുസലേമിലെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഇസ്രായേലി മാധ്യമമായ ഹാരെറ്റ്‌സ്.
 • ഇസ്രായേലി ആക്രമണങ്ങള്‍ കാരണം, കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 32 രോഗികള്‍ മരിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം.
 • ഇന്ത്യയിലെ ചില മുസ്ലീം കടയുടമകള്‍ ഫലസ്തീനിലെ ജനങ്ങള്‍ക്ക് പിന്തുണയായി ഇസ്രായേല്‍, യു.എസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
 • ഗസ്സയിലെ ആളുകളെ സഹായിക്കുന്നതിനുള്ള പ്രത്യേക സഹായവുമായി രണ്ട് ഖത്തര്‍ വിമാനങ്ങള്‍ ഈജിപ്ഷ്യന്‍ നഗരമായ എല്‍ അരിഷിലേക്ക് പോകുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം എക്സില്‍ അറിയിച്ചു.

13-11-23- തിങ്കള്‍

ഇസ്രായേലിന്റെ ഗസ്സ വംശഹത്യ 37ാം ദിനത്തിലേക്ക് കടക്കുമ്പോള്‍ പിഞ്ചുകുഞ്ഞുങ്ങള്‍ കൂട്ടമായി മരണത്തിലേക്ക് നീങ്ങുന്ന ദയനീയ കാഴ്ചയാണ് തിങ്കളാഴ്ച ഗസ്സയില്‍. അറബ് ലീഗും, മുസ്ലിം രാഷ്ട്രതലവന്മാരുടെ ആവര്‍ത്തിച്ചുള്ള അപലപന പ്രമേയങ്ങളും വെടിനിര്‍ത്തല്‍ ആവശ്യങ്ങളുമൊന്നും ഇസ്രായേല്‍ ചെവികൊള്ളാന്‍ പോലും തയാറല്ല.

ഹമാസിനെ ഇല്ലാതാക്കിയിട്ടേ വെടിനിര്‍ത്തല്‍ ഉണ്ടാകൂ എന്നാണ് ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നത്. ഗസ്സ മുനമ്പില്‍ ഉടനീളമുള്ള മെഡിക്കല്‍ സെന്ററുകളുടെയും ആശയവിനിമയ സേവനങ്ങളുടെയും തകര്‍ച്ച കാരണം ഫലസ്തീനിയന്‍ ആരോഗ്യ മന്ത്രാലയത്തിന് അതിന്റെ അപകട കണക്കുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല.

 

ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന അപ്‌ഡേറ്റുകള്‍

 • 8,000-ത്തിലധികം കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ മരണസംഖ്യ 11,100
 • ഇന്ധനവും വൈദ്യുതിയും ഇല്ലാത്തതിനെത്തുടര്‍ന്ന് ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫ ആശുപത്രിയുടെ പ്രവര്‍ത്തനവും പൂര്‍ണമായും താറുമാറായി.
 • തിങ്കളാഴ്ച അല്‍ശിഫ ആശുപത്രിയിലെ ഐ.സി.യുവിലെ 3 കുട്ടികള്‍ മരിച്ചു.
 • ഓരോ 10 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നുവെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം.
 • ഇന്ധനവും വൈദ്യുതിയും ഇല്ലാത്തതിനെത്തുടര്‍ന്ന് വടക്കന്‍ ഗസ്സയിലെ ആശുപത്രികളെല്ലാം പ്രവര്‍ത്തനരഹിതമാണെന്ന് ഗസ്സ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി അബൂ റിഷ് പറഞ്ഞു.
 • ഇന്ധനമില്ലാതെ ജനറേറ്ററുകള്‍ നിലച്ചത് മൂലം അല്‍ ശിഫ, അല്‍ ഖുദ്‌സ്, രണ്‍തീസി ആശുപത്രികളും പ്രവര്‍ത്തനം താറുമാറായി. ഇവയെല്ലാം പ്രവര്‍ത്തനം ഏതുസമയവും അവസാനിച്ചേക്കും.
 • ഇസ്രയേലി ടാങ്കുകളും സൈനികരും അല്‍-ഷിഫ ആശുപത്രി വളഞ്ഞു. ആശുപത്രി സമുച്ചയത്തിന് സമീപമുള്ള ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് വീടുകളില്‍ നിന്ന് മാറാന്‍ കഴിയുന്നില്ല. ആശുപത്രി അങ്കണത്തില്‍ നൂറോളം മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ്.
 • അല്‍-ഷിഫയില്‍ ിതുവരെ മാസം തികയാത്ത ആറ് കുഞ്ഞുങ്ങളും ഒമ്പത് രോഗികളും മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 • മാസം തികയാതെയുള്ള കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ രോഗികള്‍ മരിക്കുന്നതില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.
 • ഗാസയ്ക്കെതിരായ യുദ്ധത്തില്‍ ‘ഉടന്‍ വെടിനിര്‍ത്തല്‍’ ആഹ്വാനവുമായി സ്‌കോട്ടിഷ് പ്രധാനമന്ത്രി ഹംസ യൂസഫ് ആവര്‍ത്തിച്ചു.
 • യുദ്ധത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ അംഗങ്ങളെ അനുസ്മരിക്കുന്നതിനായി യുഎന്‍ ഇന്ന് ആഗോള വിലാപ ദിനം ആചരിച്ചു.
 • ഗസ്സയില്‍ കൊല്ലപ്പെട്ട 100-ലധികം ജീവനക്കാരെ ആദരിക്കാന്‍ യു.എന്‍ പ്രവര്‍ത്തകര്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു, യു.എന്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി.
 • ഇസ്രായേല്‍ ആക്രമണങ്ങളില്‍ ‘ഗുരുതരമായ ആശങ്ക’ രേഖപ്പെടുത്തുന്നതായും സമവായത്തിലെത്താന്‍ ശ്രമിക്കുന്നതായും യൂറോപ്യന്‍ യൂണിയന്‍.
 • യൂറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങളുടെയും അഭിപ്രായങ്ങള്‍ ഒരു സമവായത്തിന് കീഴില്‍ സംയോജിപ്പിക്കുമെന്ന് വിദേശ നയ മേധാവി ജോസെപ് ബോറല്‍.
 • ഇസ്രായേല്‍ സൈന്യം പറയുന്നതനുസരിച്ച്, ഞായറാഴ്ച ഗസ്സയില്‍ പലസ്തീന്‍ പോരാളികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
 • തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിന് സമീപം തിങ്കളാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
 • സിറിയയില്‍ ഇറാനുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഞായറാഴ്ച പറഞ്ഞു.

 

 

Videos

https://www.instagram.com/sara__alsaqqa/

https://www.instagram.com/sara__alsaqqa/

Related Articles