Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: യു.പിയില്‍ ജൂണ്‍ 30 വരെ പൊതുപരിപാടികള്‍ അനുവദിക്കില്ല

ലഖ്‌നൗ: കോവിഡ് ഭീതി വിട്ടുമാറാത്ത ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 24,506 ആയി. 775 പേര്‍ മരിക്കുകയും 5063 പേര്‍ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയില്‍(6430) ആണ്. ഗുജറാത്ത് (2624) ആണ് രണ്ടാം സ്ഥാനത്ത്. 2376 പേരുമായി ഡല്‍ഹിയാണ് മൂന്നാം സ്ഥാനത്ത്. ആന്ധ്രപ്രദേശില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു.

ഉത്തര്‍പ്രദേശില്‍ പൊതുപരിപാടികളും ഒത്തുചേരലുകളും ജൂണ്‍ 30 വരെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് അറിയിച്ചു. ലോക് ഡൗണില്‍ നിയന്ത്രണങ്ങളോടെ റീട്ടെയില്‍ കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാമെന്ന് ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ ്‌വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുക്കപ്പെട്ട ചില കടകള്‍ തുറക്കാമെന്ന കേന്ദ്രത്തിന്റെ ഉത്തരവ് തങ്ങള്‍ പുനപരിശോധിക്കുമെന്ന് അസംഡല്‍ഹി സര്‍ക്കാരുകള്‍ അറിയിച്ചു.

Related Articles