Current Date

Search
Close this search box.
Search
Close this search box.

യു.പി പൊലിസ് മുസ്ലിം സ്ത്രീയെ വെടിവെച്ചുകൊന്ന സംഭവം; വ്യാപക പ്രതിഷേധം

ലഖ്‌നൗ: മകനെ കസ്റ്റഡയിലെടുക്കുന്നതിനിടെ 53കാരിയെ വെടിവെച്ചു കൊലപ്പെടുത്തിയ നടപടിക്കെതിരം പ്രതിഷേധം ശക്തമാകുന്നു. പശുക്കൊലയുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രിയാണ് ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലെ ഇസ്ലാം നഗര്‍ ഗ്രാമത്തില്‍ പൊലിസ് അതിക്രമം നടത്തിയത്.

റോഷ്‌നിയുടെ മകന്‍ അബ്ദുല്‍റഹ്‌മാനെ അറസ്റ്റ് ചെയ്യാനാണാണ് ഇരുപതോളം വരുന്ന പൊലിസുകാര്‍ വീട്ടിലെത്തയിത്. കാരണമൊന്നും കാണിക്കാതെ കസ്റ്റഡയിലെടുക്കാനുള്ള ശ്രമം മാതാവായ റോഷ്‌നി തടഞ്ഞതോടെ പൊലിസുകാരില്‍ ഒരാള്‍ അവര്‍ക്കെതിരെ തോക്കെടുത്ത് വെടിവെക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ അവര്‍ മരിക്കുകയുമായിരുന്നു. പ്രത്യേക ദൗത്യസേനയുമായാണ് പൊലിസ് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ഗ്രാമവാസികളുടെ പ്രതിഷേധത്തിനിടെയും അബ്ദുറഹ്‌മാനെ പൊലിസ് സംഘം കസ്റ്റഡിയിലെടുത്തെന്നും സഹോദരന്‍ അതീഖുറഹ്‌മാന്‍ പറഞ്ഞു.

മെയ് 22ന് നടക്കാനിരിക്കുന്ന റോഷ്നിയുടെ മകള്‍ റാബിയയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു മരിച്ചയാളുടെ കുടുംബം.
സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുല്‍ റഹ്‌മാന്‍ മെയ് 9നാണ് മുംബൈയില്‍ നിന്ന് എത്തിയത്. വെടിവെപ്പിന് പിന്നാലെ പോലീസ് നടപടിക്കെതിരെ ഗ്രാമീണര്‍ പ്രതിഷേധിച്ചു. വന്‍ പ്രതിഷേധം മൂലം പോലീസ് അവിടെ നിന്നും തിരിച്ചുപോവുകയായിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് മരിച്ചയാളുടെ മകന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതക കുറ്റത്തിന് അജ്ഞാതരായ പോലീസുകാര്‍ക്കെതിരെയാണ് സിദ്ധാര്‍ത്ഥ് നഗര്‍ പോലീസ് ഞായറാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മരിച്ച റോഷ്‌നിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു. ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തിട്ടുണ്ട്.

Related Articles