Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍ കോഡ് ഭരണഘടനാ വിരുദ്ധം: ജംഇയ്യതുല്‍ ഉലമാഎ ഹിന്ദ്

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഏകീകൃത സിവില്‍ കോഡ് ഇന്ത്യയുടെ ഭരണഘടനക്ക് എതിരാണെന്ന് ജംഇയ്യതുല്‍ ഉലമാഎ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി. ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിന് മുന്നോടിയായി പൗരന്മാരുടെയും അംഗീകൃത മതസംഘടനകളുടെയും അഭിപ്രായം തേടാന്‍ ലോ കമ്മീഷന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ജംഇയ്യതുല്‍ ഉലമാഎയുടെ പ്രതികരണം.

ഏകീകൃത സിവില്‍ കോഡ് ജനാധിപത്യ വിരുദ്ധമാണ്. ഏകീകൃത സിവില്‍ കോഡ് പൗരന്മാരുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ലെന്ന് ജംഇയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് പറഞ്ഞു. മതപരമായ കാര്യങ്ങളിലും ആരാധനയിലും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് സംഘടന അറിയിച്ചു. എന്നാല്‍, ഈ നിര്‍ദ്ദേശത്തിനെതിരെ തെരുവിലിറങ്ങില്ലെന്നും പകരം നിയമത്തിന്റെ പരിധിയില്‍ നിന്ന് അതിനെ എതിര്‍ക്കുമെന്നും പ്രസിഡന്റ് അര്‍ഷാദ് മദനി പറഞ്ഞു.

വ്യത്യസ്ത വിശ്വാസങ്ങളിലുള്ള ആളുകള്‍ക്ക് വ്യത്യസ്ത വ്യക്തിനിയമങ്ങള്‍ അനുവദിക്കുന്നതിനുപകരം എല്ലാ ഇന്ത്യക്കാര്‍ക്കും വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയെ നിയന്ത്രിക്കുന്ന ഒരു പൊതുനിയമങ്ങള്‍ നടപ്പിലാക്കുകയാണ് ഏകീകൃത സിവില്‍ കോഡിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വ്യക്തിനിയമങ്ങള്‍ പ്രകാരം വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയില്‍ പലപ്പോഴും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് സമത്വവും നീതിയും ഉറപ്പാക്കുക എന്നതാണ് ഏകീകൃത സിവില്‍ കോഡിന്റെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

Related Articles