Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ വെടിനിര്‍ത്തല്‍: അനുകൂലിച്ചും എതിര്‍ത്തും വിട്ടുനിന്നും വോട്ട് ചെയ്ത രാജ്യങ്ങള്‍ ഏതൊക്കെ ?

ഗസ്സയില്‍ ‘ഉടനടി മാനുഷിക വെടിനിര്‍ത്തല്‍’ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ചൊവ്വാഴ്ച പ്രമേയം പാസാക്കി. അമേരിക്കയും ഇസ്രയേലും പ്രമേയത്തിനെതിരെ വോട്ട് ചെയ്‌തെങ്കിലും ഭൂരിപക്ഷം അംഗരാജ്യങ്ങളും ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് അനുകൂലമായാണ് നിലനിന്നത്്. 153 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 10 രാജ്യങ്ങള്‍ എതിര്‍ത്തു, 23 രാജ്യങ്ങള്‍ വിട്ടുനിന്നു.

ഒക്ടോബര്‍ 27ന് അവതരിപ്പിച്ച പ്രമേയത്തേക്കാള്‍ കൂടുതല്‍ ആളുകളാണ് പുതിയ പ്രമേയത്തെ പിന്തുണച്ചത്. ഗസ്സയില്‍ മാനുഷിക സഹായം എത്തിക്കാനും വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താനും പ്രമേയം അവതരിപ്പിച്ചപ്പോള്‍ 121 രാജ്യങ്ങള്‍ അനുകൂലമായും 14 രാജ്യങ്ങള്‍ എതിര്‍ത്തും 44 രാജ്യങ്ങള്‍ വിട്ടുനിന്നുമാണ് വോട്ട് ചെയ്തത്.

ചൊവ്വാഴ്ചത്തെ വോട്ടിങ് നില പരിശോധിക്കാം

അനുകൂലിച്ച രാജ്യങ്ങള്‍ (153)

അഫ്ഗാനിസ്ഥാന്‍, അല്‍ബേനിയ, അള്‍ജീരിയ, അന്‍ഡോറ, അംഗോള, ആന്റിഗ്വ, ബാര്‍ബുഡ, അര്‍മേനിയ, ഓസ്ട്രേലിയ, അസര്‍ബൈജാന്‍

ബഹാമാസ്, ബഹ്റൈന്‍, ബംഗ്ലാദേശ്, ബാര്‍ബഡോസ്, ബെലാറസ്, ബെല്‍ജിയം, ബെലീസ്, ബെനിന്‍, ഭൂട്ടാന്‍, ബൊളീവിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ബോട്‌സ്വാന, ബ്രസീല്‍, ബ്രൂണെ, ബുറുണ്ടി

കംബോഡിയ, കാനഡ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ചാഡ്, ചിലി, ചൈന, കൊളംബിയ, കൊമോറോസ്, കോസ്റ്റാറിക്ക, കോട്ട് ഡി ഐവയര്‍, ക്രൊയേഷ്യ, ക്യൂബ, സൈപ്രസ്

ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ (ഉത്തര കൊറിയ), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഡെന്‍മാര്‍ക്ക്, ജിബൂട്ടി, ഡൊമിനിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്

ഈസ്റ്റ് തിമോര്‍, ഇക്വഡോര്‍, ഈജിപ്ത്, എല്‍ സാല്‍വഡോര്‍, എറിത്രിയ, എസ്‌തോണിയ, എത്യോപ്യ

ഫിജി, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്

ഗാബോണ്‍, ഗാംബിയ, ഘാന, ഗ്രീസ്, ഗ്രെനഡ, ഗിനിയ, ഗിനിയ-ബിസാവു, ഗയാന

ഹോണ്ടുറാസ്

ഐസ്ലാന്‍ഡ്, ഇന്ത്യ, ഇന്തോനേഷ്യ, ഇറാന്‍, ഇറാഖ്, അയര്‍ലന്‍ഡ്

ജമൈക്ക, ജപ്പാന്‍, ജോര്‍ദാന്‍

കസാക്കിസ്ഥാന്‍, കെനിയ, കുവൈറ്റ്, കിര്‍ഗിസ്ഥാന്‍

ലാവോസ്, ലാത്വിയ, ലെബനന്‍, ലെസോത്തോ, ലിബിയ, ലിച്ചെന്‍സ്റ്റീന്‍, ലക്‌സംബര്‍ഗ്

മഡഗാസ്‌കര്‍, മലേഷ്യ, മാലിദ്വീപ്, മാലി, മാള്‍ട്ട, മൗറിറ്റാനിയ, മൗറീഷ്യസ്, മെക്‌സിക്കോ, മോള്‍ഡോവ, മൊണാക്കോ, മംഗോളിയ, മോണ്ടിനെഗ്രോ, മൊറോക്കോ, മൊസാംബിക്ക്, മ്യാന്‍മര്‍

നമീബിയ, നേപ്പാള്‍, ന്യൂസിലാന്‍ഡ്, നിക്കരാഗ്വ, നൈജര്‍, നൈജീരിയ, നോര്‍ത്ത് മാസിഡോണിയ, നോര്‍വേ

ഒമാന്‍

പാകിസ്ഥാന്‍, പെറു, ഫിലിപ്പീന്‍സ്, പോളണ്ട്, പോര്‍ച്ചുഗല്‍

ഖത്തര്‍

റിപ്പബ്ലിക് ഓഫ് കൊറിയ (ദക്ഷിണ കൊറിയ), റഷ്യ, റുവാണ്ട, റിപ്പബ്ലിക് ഓഫ് കോംഗോ

സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, സമോവ, സാന്‍ മറീനോ, സൗദി അറേബ്യ, സെനഗല്‍, സെര്‍ബിയ, സീഷെല്‍സ്, സിയറ ലിയോണ്‍, സിംഗപ്പൂര്‍, സ്ലൊവേനിയ, സോളമന്‍ ദ്വീപുകള്‍, സൊമാലിയ, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, ശ്രീലങ്ക, സുഡാന്‍, സുരിനാം, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സിറിയ

താജിക്കിസ്ഥാന്‍, തായ്ലന്‍ഡ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ടുണീഷ്യ, തുവാലു, തുര്‍ക്കി

ഉഗാണ്ട, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ, ഉസ്‌ബെക്കിസ്ഥാന്‍

വാനുവാട്ടു, വിയറ്റ്‌നാം

യമന്‍

സാംബിയ, സിംബാബ്വെ

എതിര്‍ത്ത രാജ്യങ്ങള്‍ (10)

ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഗ്വാട്ടിമാല, ഇസ്രായേല്‍, ലൈബീരിയ,മൈക്രോനേഷ്യ, നൗറു, പാപ്പുവ, ന്യൂ ഗിനിയ, പരാഗ്വേ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്

വിട്ടുനിന്ന രാജ്യങ്ങള്‍ (23)

അര്‍ജന്റീന, ബള്‍ഗേറിയ, കേപ് വെര്‍ഡെ, കാമറൂണ്‍,ഇക്വറ്റോറിയല്‍ ഗിനിയ, ജോര്‍ജിയ, ജര്‍മ്മനി, ഹംഗറി,ഇറ്റലി, ലിത്വാനിയ, മലാവി, മാര്‍ഷല്‍ ദ്വീപുകള്‍,നെതര്‍ലാന്‍ഡ്‌സ്, പലാവു, പനാമ, റൊമാനിയ, സ്ലൊവാക്യ, ദക്ഷിണ സുഡാന്‍, ടോഗോ, ടോംഗ, ഉക്രെയ്ന്‍, യുണൈറ്റഡ് കിംഗ്ഡം, ഉറുഗ്വേ.

 

Related Articles