Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയുടെ തിരോധാനം: സൗദി സഹകരിക്കണമെന്ന് യു.എന്‍

ജനീവ: ഇസ്താംബൂള്‍ എംബസിയില്‍ നിന്ന് കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ സഹകരിക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. സൗദിയുടെ കോണ്‍സുലേറ്റിനകത്ത് വെച്ച് ഖഷോഗിയെ കാണാതായതു സംബന്ധിച്ച് ഗുരുതരമായ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം കൊല്ലപ്പെട്ടതായും അസാധാരണമായ സാഹചര്യങ്ങളെക്കുറിച്ചും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ തീര്‍ച്ചയായും ഇത് വളരെയധികം ഞെട്ടിക്കുന്നതാണ്. യു.എന്‍ മനുഷ്യാവകാശ ഹൈ കമ്മീഷണര്‍ റാവിന ഷംദസാനി പറഞ്ഞു.

വിഷയത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്താന്‍ സൗദിയും തുര്‍ക്കിയും തയാറാവണം. ഇതിനായി ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിച്ച് പൊതുജനത്തിനു മുമ്പില്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടാം തീയതിയാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പോയ ഖഷോഗിയെ കാണാതാകുന്നത്. സൗദി ഭരണകൂടത്തിന്റെ നിശിത വിമര്‍ശകനും കോളമിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായിരുന്നു ഖഷോഗി.

 

Related Articles