Current Date

Search
Close this search box.
Search
Close this search box.

സിറിയയിലേക്ക് 49 ട്രക്ക് ലോഡ് സഹായം അയച്ച് യു.എന്‍

ഇദ്‌ലിബ്: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ യുദ്ധ കലുഷിത മേഖലയായ ഇദ്‌ലിബിലേക്ക് 49 ട്രക്ക് ലോഡ് സഹായം അയച്ച് യു.എന്‍. രാജ്യത്തെ ആഭ്യന്തര കലഹം മൂലം മില്യണ്‍ കണക്കിന് ജനങ്ങളാണ് സഹായം കാത്തുകെട്ടി നില്‍ക്കുന്നത്.

തുര്‍ക്കിയുടെ തെക്കന്‍ ഹതയ് പ്രവിശ്യ വഴിയാണ് ട്രക്കുകള്‍ സിറിയയിലേക്ക് കടന്നതെന്ന് അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്‌ലിബിലെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്കാണ് സഹായം വിതരണം ചെയ്യുന്നത്. 2011 മുതല്‍ സിറിയ തകര്‍ച്ചയിലാണ്. ബശ്ശാര്‍ അസദിന്റെ സൈന്യം നടത്തുന്ന അടിച്ചമര്‍ത്തലിലും സൈനിക നടപടിയിലും പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. 10 മില്യണ്‍ ആളുകളാണ് അഭയാര്‍ത്ഥികളായത്. വിവിധ രാജ്യങ്ങള്‍ സിറിയക്ക് സഹായവുമായി രംഗത്തെത്താറുണ്ട്.

Related Articles