Current Date

Search
Close this search box.
Search
Close this search box.

ഇറാനിലേക്കുള്ള യു.എസിന്റെ ആയുധ നിരോധന നീക്കം യു.എന്‍ തള്ളി

വാഷിങ്ടണ്‍: ഇറാനിലേക്ക് ആയുധം കയറ്റുമതി ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം നീട്ടാനുള്ള അമേരിക്കയുടെ നീക്കത്തെ തള്ളി യു.എന്‍ സുരക്ഷ കൗണ്‍സില്‍.

ഇറാനെതിരെ നിലനില്‍ക്കുന്ന ആയുധ നിരോധന നിയമം അനിശ്ചിതമായി നീട്ടണമെന്നായിരുന്നു യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ഐക്യരാഷ്ട്ര സഭ തള്ളിയതോടെ വീണ്ടും പ്രതിസന്ധി രൂക്ഷമാവുകയാണ്.

വെള്ളിയാഴ്ചയാണ് സെക്യൂരിറ്റി കൗണ്‍സില്‍ വോട്ടെടുപ്പ് നടന്നത്. നിരോധനം അനിശ്ചിതമായി നീട്ടാനുള്ള വോട്ടെടുപ്പിന് കാര്യമായ പിന്തുണ ലഭിച്ചില്ല. 15 അംഗ സമിതിയില്‍ ഏറ്റവും ചുരുങ്ങിയത് അനുകൂലമായി ഒന്‍പത് വോട്ടെങ്കിലും ലഭിക്കണം. ഇതില്‍ ഫ്രാന്‍സ്,ജര്‍മനി,യു.കെ അടക്കം 11 അംഗരാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

നിലവിലെ വിലക്ക് 13 വര്‍ഷത്തേക്ക് നീട്ടാനുള്ള നീക്കത്തെ റഷ്യയും ചൈനയും അതിശക്തമായി എതിര്‍ത്തു. നിലവില്‍ ഇറാനെതിരെ നിലനില്‍ക്കുന്ന ആയുധ നിരോധനം ഒക്ടോബര്‍ 18ന് അവസാനിക്കുകയാണ്. 2015 ആണവ കരാര്‍ ഉടമ്പടി പ്രകാരമാണ് വിലക്ക് അവസാനിക്കുന്നത്. ഇത് നീട്ടാനാണ് അമേരിക്ക ശ്രമിച്ചത്.

Related Articles