Current Date

Search
Close this search box.
Search
Close this search box.

പ്രധാന നഗരങ്ങള്‍ തിരിച്ചുപിടിച്ചെന്ന് അവകാശപ്പെട്ട് ലിബിയന്‍ സര്‍ക്കാര്‍

ട്രിപ്പോളി: ലിബിയയില്‍ യു.എന്നിന്റെ അംഗീകാരമുള്ള സര്‍ക്കാര്‍ സൈനിക മേധാവി ഖലീഫ ഹഫ്തറിന്റെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന നഗരമായ ഗര്‍യാന്‍ തിരിച്ചു പിടിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ട്രിപ്പോളിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണമാണ് യു.എന്‍ പിന്തുണയുള്ള ഭരണകൂടം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം അവകാശ വാദം ഖലീഫ ഹഫ്തര്‍ നിഷേധിച്ചു.

ഹഫ്തറിന്റെ കീഴില്‍ കിഴക്കന്‍ ലിബിയ ആസ്ഥാനമായുള്ള ലിബിയ നാഷണല്‍ ആര്‍മി (LNA) യുടെ അധീനതയിലുള്ള പ്രധാന പട്ടണമായിരുന്നു ഗര്‍യാന്‍. കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം രൂക്ഷമാണ്. തലസ്ഥാനമായ ട്രിപ്പോളിയും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഹഫ്തറിന്റെ സൈന്യം. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച സര്‍ക്കാരിന്റെ വക്താവ് മുസ്തഫ അല്‍ മാജിയാണ് ഗര്‍യാന്‍ പൂര്‍ണമായും ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അറിയിച്ചത്. നിരവധി ഹഫ്താര്‍ അനുകൂലികള്‍ കൊല്ലപ്പെട്ടെന്നും 18 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്നും അദ്ദേഹം പറഞ്ഞു.

Related Articles