Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ നേതൃത്വത്തിലുള്ള നാവിക ദൗത്യത്തില്‍ ബ്രിട്ടനും

ലണ്ടന്‍: ഹൊര്‍മുസ് കടലിടുക്കില്‍ യു.എസിന്റെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ യു.എസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നാവിക ദൗത്യ സംഘത്തില്‍ ബ്രിട്ടനും പങ്കാളിയാവുന്നു. കഴിഞ്ഞ ദിവസമാണ് ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഓഫിസ് വൃത്തങ്ങള്‍ ഇക്കാര്യമറിയിച്ചത്. ഹൊര്‍മൂസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പലുകളുടെ യാത്ര സുഗമമാക്കുന്നതിനാണ് യു.കെയും യു.എസിന്റെ ഭാഗമായത്. ഇറാന്റെ മേലുള്ള യു.കെയുടെ നയത്തില്‍ മാറ്റമില്ലെന്നും ബ്രിട്ടീഷ് വൃത്തങ്ങള്‍ പറഞ്ഞു.

ഗള്‍ഫ് മേഖലയില്‍ യു.എസും ഇറാനും തമ്മിലുള്ള പിരിമുറുക്കം വര്‍ധിച്ചുകൊണ്ടിരിക്കെയാണ് യു.എസ് ആസൂത്രണം ചെയ്ത് ഹൊര്‍മൂസ് കടലിടുക്കില്‍ നാവിക ദൗത്യം ആരംഭിക്കുന്നത്.

Related Articles