Current Date

Search
Close this search box.
Search
Close this search box.

ബി.ബി.സിയുടെ ഇരട്ടത്താപ്പിനെ അവരുടെ സ്റ്റുഡിയോയില്‍ വെച്ച് തന്നെ പൊളിച്ചടുക്കി ഫലസ്തീന്‍ അംബാസഡര്‍

ശനിയാഴ്ച രാവിലെ ഹമാസ് ചെയ്തതിനോട് നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ ?

ഹുസാം സംലത്ത് : യഥാര്‍ത്ഥത്തില്‍ ഇതൊരു ശരിയായ ചോദ്യമല്ല. ഇതൊരു പ്രാധാന്യമുള്ള ചോദ്യമേയല്ല.

നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ ഇല്ലയോ എന്നത് പ്രധാനപ്പെട്ട ചോദ്യം തന്നെയാണ് ?

ഹുസാം സംലത്ത് : അല്ല, ഇതൊരു പ്രസക്തമായ ചോദ്യമേയല്ല, ഹമാസ് എന്നത് ഒരു സായുധ സംഘമാണ്. നിങ്ങള്‍ ഫലസ്തീന്‍ പ്രതിനിധിയോടാണ് സംസാരിക്കുന്നത്. ഞങ്ങളുടെ നിലപാട് വളരെ കൃത്യവും വ്യക്തവുമാണ്. ഇത് പിന്തുണക്കുന്നുണ്ടോ ഇല്ലയോ എന്നതുമായി ബന്ധപ്പെട്ട വിഷയമല്ല. ഞാന്‍ ഇവിടെ പ്രതിനിധാനം ചെയ്യുന്നത് എന്റെ ജനങ്ങളെയാണ്, ഫലസ്തീനികളെയാണ്. ഞാന്‍ ഇവിടെ ആരെയും അപലപിക്കുന്നില്ല. ഇനി ആരെങ്കിലും അപലപിക്കേണ്ടതുണ്ടെങ്കില്‍ നിങ്ങള്‍ പശ്ചിമേഷ്യയിലെ ഏക ജനാധിപത്യമെന്ന് വിളിക്കപ്പെടുന്ന ഇസ്രായേലിനെയാണ്. നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ അവര്‍ സിവിലിയന്മാരെയാണ് ലക്ഷ്യം വെക്കുന്നത്. ഇത് കേവലം കഴിഞ്ഞ 48 മണിക്കൂറില്‍ മാത്രം സംഭവിച്ച ഒന്നല്ല.

ഞാന്‍ ഒരു കാര്യം പറയാം, ഹമാസ് എന്നത് ഫലസ്തീന്‍ സര്‍ക്കാരല്ല. ഇസ്രായേല്‍ സര്‍ക്കാര്‍ ആണ് സൈന്യത്തിനുള്ള ഉത്തരവുകള്‍ നല്‍കുന്നത്. അതിനാല്‍ അവയെ രണ്ടിനെയും നിങ്ങള്‍ സമീകരിക്കരുത്. ഇസ്രായേല്‍ അധിനിവേശത്തെ ഇതുമായി നിങ്ങള്‍ താരതമ്യം ചെയ്യരുത്. ഇത് നിങ്ങളുടെ പ്രേക്ഷകര്‍ക്ക് നീതിയെന്താണെന്നും യഥാര്‍ത്ഥ അവസ്ഥ എന്താണെന്നും മനസ്സിലാക്കാന്‍ ഉപകരിക്കില്ല.

ഇസ്രായേല്‍ രൂപീകരിച്ച കാലംതൊട്ട് അവര്‍ക്കൊരു സൈനിക സിദ്ധാന്തമുണ്ട്. അവര്‍ സിവിലിയന്‍മാരെ കൊലപ്പെടുത്തുമ്പോള്‍ അവര്‍ പോരാളികളോട് സമ്മര്‍ദ്ദം ചെലുത്തുന്നു. 1948 മുതല്‍ അവര്‍ ഇതാണ് ചെയ്യുന്നത്. ഇതാണ് ഗസ്സയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സംഭാഷണങ്ങള്‍ കുറ്റപ്പെടുത്തല്‍ ഗെയിം ആണ്. യഥാര്‍ത്ഥ സംഭാഷണം എന്നാല്‍ ക്രൂരമായ ഈ ആക്രമണം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്.

ഇസ്രായേല്‍ സിവിലിയന്മാരെ കൊല്ലുന്നതിനെ നിങ്ങള്‍ അപലപിക്കുന്നു. ഹമാസ് സിവിലിയന്മാരെ കൊല്ലുന്നതിനെ നിങ്ങള്‍ അപലപിക്കുന്നില്ല ?

ഹുസാം സംലത്ത് : നിങ്ങള്‍ എത്ര തവണ ഇസ്രായേലി ഒഫീഷ്യലുകളെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. നൂറു തവണയെങ്കിലും ഉണ്ടാകും. ഇസ്രായേല്‍ ചെയ്ത ക്രൂരതകള്‍ എത്ര തവണ നിങ്ങളുടെ ക്യാമറയില്‍ തത്സമയം പകര്‍ത്തിയിരുന്നു ? അതില്‍ ഇസ്രായേലിനോട് അവരുടെ യുദ്ധ കുറ്റകൃത്യങ്ങളെ അപലപിക്കാന്‍ നിങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ? ഇല്ല, ഒരിക്കലുമില്ല, നിങ്ങള്‍ക്ക് അതിന് കഴിയില്ല. ഈ ചോദ്യത്തിന് ഞാന്‍ എന്തുകൊണ്ടാണ് ഉത്തരം നല്‍കാത്തതെന്ന് താങ്കള്‍ക്കറിയാം. കാരണം അതിന്റെ ഹൃദയഭാഗത്തെക്കുറിച്ചും എല്ലാ കാര്യങ്ങളെക്കുറിച്ചും തെറ്റായ വിവരണമാണ് നല്‍കുന്നത്. ഫലസ്തീനികള്‍ ഇത് എല്ലായിപ്പോഴും പ്രതീക്ഷിക്കുന്നതാണ്.

ഞാന്‍ പറയുന്നു, ഇതൊരു രാഷ്ട്രീയ സംഘര്‍ഷമാണ്. ഞങ്ങളുടെ അവകാശങ്ങള്‍ കാലങ്ങളായി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇസ്രായേലികള്‍ കൊല്ലപ്പെടുമ്പോഴെല്ലാം നിങ്ങള്‍ ഞങ്ങളെ ഇവിടെ കൊണ്ടുവന്നിരുത്തുന്നു. അനവധിയായ ഫലസ്തീനികള്‍ വെസ്റ്റ് ബാങ്കിലും കഴിഞ്ഞ ഏതാനും മാസം 200ലധികം പേരും കൊല്ലപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്നെ ഇവിടെ കൊണ്ടുവന്നിരുത്തിയോ?

ജറൂസലേമിലും മറ്റു എല്ലായിടത്തും ഇസ്രായേല്‍ പ്രകോപനം നടത്തിയപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചോ ? കഴിഞ്ഞ 48 മണിക്കൂര്‍ മാത്രമാണ് ദുരിതമെന്താണെന്ന് ഇസ്രായേല്‍ കണ്ടത്. എന്നാല്‍ കഴിഞ്ഞ 50 വര്‍ഷമായി ഫലസ്തീനികള്‍ ഇത് എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കുകയാണ്.

ഗസ്സയിലെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് അറിയാം, അത് നിങ്ങള്‍ ഇവിടെ വിവരിച്ചു കഴിഞ്ഞു. ഇത് ഏറ്റവും വലിയ തുറന്ന ജയിലാണ്. കഴിഞ്ഞ 16 വര്‍ഷമായി 20 ലക്ഷം ജനങ്ങളെയാണ് ഇസ്രായേല്‍ ബന്ദികളാക്കി വെച്ചത്.

ഇതിന്റെ പരിഹാരം എന്താണ് ?

ഹുസാം സംലത്ത് : അന്താരാഷ്ട്ര നിയമങ്ങളും നിയമസാധുതകളും തുല്യമായി പ്രാബല്യത്തില്‍ വരുത്തുക. നിങ്ങള്‍ യുക്രൈനില്‍ ചെയ്തത് പോലെ. യുക്രൈന്‍ അംബാസിഡറെ ഇവിടെ കൊണ്ടുവന്നിരുത്തി അവരുടെ പോരാളികള്‍ ചെയ്തതിനോട് അപലിക്കുമോ എന്ന് താങ്കള്‍ ചോദിക്കുമോ ? രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലീഗ് ഓഫ് നേഷന്‍സ് നിര്‍ദ്ദേശിച്ച സമ്പൂര്‍ണ്ണവും തുല്യനീതിയുള്ളതുമായ അന്താരാഷ്ട്ര നിയമമാണ് വരേണ്ടത്. ഇസ്രായേല്‍ മാത്രം ഇതില്‍ നിന്നും വിഭിന്നമല്ല.

ആരും നിയമത്തിന്റെ മുകളിലല്ലെന്ന് നാം ഉറപ്പുവരുത്തണം. അതാണ് പരിഹാരം. ഇസ്രായേല്‍ അധിവേശ ശക്തിയാണ്. അവരുടെ അധിനിവേശത്തിന് കീഴിലുള്ള ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. മനുഷ്യത്വത്തിനെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് അവര്‍ ഉത്തരവാദികളാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും നിയമവ്യവസ്ഥകള്‍ക്കും നിര്‍ബന്ധമായും അവര്‍ക്ക് ഉത്തരവാദിത്വമുണ്ടായിരിക്കണം.

 

???? മലയാളം സബ്‌ടൈറ്റിലോടുകൂടിയ വീഡിയോ കാണാം ???? ????

???? Youtube: https://youtu.be/Tj_DuVsuYsc

???? Facebook: https://fb.watch/nDDC43rTEr/

???? Instagram: https://www.instagram.com/p/CyTIoZyqyzN/

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

©️ www.islamonlive.in

Related Articles