Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ഉപരോധത്തിന് പിന്തുണ നല്‍കി യു.കെ ലേബര്‍പാര്‍ട്ടി

ലണ്ടന്‍: ഇസ്രായേലിനെതിരെയുള്ള ഉപരോധത്തിന് ഫലസ്തീന് പിന്തുണ നല്‍കി യു.കെയിലെ ലേബര്‍ പാര്‍ട്ടി. ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെയും ഉപരോധത്തിനും പിന്തുണ നല്‍കി പ്രമേയമവതരിപ്പിച്ചത്.

പ്രമേയത്തെ സ്വാഗതം ചെയ്ത് കഴിഞ്ഞ ദിവസം ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് രംഗത്തെത്തിയിരുന്നു. ഈ തീരുമാനം ഇസ്രായേലിന് ശക്തമായ ഒരു താക്കീതാണ്, ഈ അധിനിവേശത്തിന്റെ തുടര്‍ച്ച ലോകം ഇനി അംഗീകരിക്കില്ല, അധിനിവേശത്തെ ഉള്‍ക്കൊള്ളാനും ഒറ്റപ്പെടുത്താനും ശിക്ഷിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് ലോകം നീങ്ങുകയാണെന്നും അബ്ബാസ് പറഞ്ഞു. ഫലസ്തീന്‍ ന്യൂസ് ഏജന്‍സിയായ വഫയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഫലസ്തീന്‍ ജനതയ്ക്ക് പ്രതീക്ഷയുടെ സന്ദേശവും അവരുടെ അവകാശങ്ങള്‍ക്കുള്ള ധാര്‍മ്മിക പിന്തുണയുമാണിത്. ഈ അധിനിവേശം ഒടുവില്‍ അവസാനിക്കുമെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കുന്നതെന്നും അബ്ബാസ് പറഞ്ഞു.

അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രായേലിനെതിരായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്ന ഒരു പ്രമേയത്തെ ലേബര്‍ സമ്മേളനം പിന്തുണച്ചിരുന്നു. ഇസ്രായേലുമായുള്ള യു.കെയുടെ ആയുധക്കച്ചവടം നിര്‍ത്താനും, അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ അനധികൃത കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കാനും. തിങ്കളാഴ്ച ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ യു.കെ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

വലിയ ഭൂരിപക്ഷത്തോടെ ഇസ്രായേലിനെ അപലപിക്കുന്ന പ്രമേയത്തെ അംഗങ്ങള്‍ അനുകൂലിച്ചത്. ഫലസ്തീനില്‍ നടന്നുകൊണ്ടിരിക്കുന്ന നഖ്ബ, അല്‍-അഖ്‌സാ പള്ളി ആക്രമണം, ഇസ്രായേലിന്റെ സൈനിക അക്രമം, ഷെയ്ഖ് ജര്‍റയില്‍ നിന്നുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, ഗാസയിലെ രൂക്ഷമായ ആക്രമണം എന്നിവയെയും ലേബര്‍ പാര്‍ട്ടി അപലപിച്ചു.

 

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles